---
title: " #AKGMemorialLibrary| വയോജനങ്ങൾക്കായി വിനോദയാത്ര നടത്തി കുണ്ടുചിറ എ കെ ജി സ്മാരക ലൈബ്രറി ആൻ്റ് സ്പേർട്സ് ക്ലബ്"
english_title: "#Kunduchira #AKG Memorial #Library and #Sports #Club conducts outing for #seniorcitizens"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150769/kunduchira-akg-memorial-library-and-sports-club-conducts-outing-for-seniorcitizens"
published_at: "2023-10-03T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651be890ec31a_Untitled-11_copy.jpg"
keywords: []
---

#  #AKGMemorialLibrary| വയോജനങ്ങൾക്കായി വിനോദയാത്ര നടത്തി കുണ്ടുചിറ എ കെ ജി സ്മാരക ലൈബ്രറി ആൻ്റ് സ്പേർട്സ് ക്ലബ്

> **Lead Summary:** **തലശ്ശേരി :** കുണ്ടുചിറ ഏ.കെ.ജി.സ്മാരക ലൈബ്രറി & സ്പോർട്സ് ക്ലബ്ബിൻ്റെ 45ാം വാർഷികത്തിൻ്റ ഭാഗമായി വയോജനങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി. 80 ഓളം വയോജനങ്ങൾ വിനോദയാത്രയിൽ പങ്കെടുത്തു.

## Article Content

**തലശ്ശേരി :** കുണ്ടുചിറ ഏ.കെ.ജി.സ്മാരക ലൈബ്രറി & സ്പോർട്സ് ക്ലബ്ബിൻ്റെ 45ാം വാർഷികത്തിൻ്റ ഭാഗമായി വയോജനങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി. 80 ഓളം വയോജനങ്ങൾ വിനോദയാത്രയിൽ പങ്കെടുത്തു.

വീട്ടകങ്ങളിൽ ഒതുങ്ങിക്കഴിയുന്ന വയോജനങ്ങൾക്ക് മാനസിക ഉല്ലാസം പകർന്നേകുന്നതിനായാണ് വിനോദയാത്ര നടത്തിയത്. ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം, മാട്ടൂൽ പക്ഷിസങ്കേതം, കണ്ണൂർ കോട്ട, പയ്യാമ്പലം ബീച്ച്, കോടിയേരി ബാലകൃഷണർ സ്മൃതി മണ്ഡപം, പാറപ്രം അണക്കെട്ട് എന്നിവ സന്ദർശിച്ചു.

രണ്ട് ബസ്സുകളിലായാണ് യാത്ര തിരിച്ചത്. വത്സൻ മാസ്റ്റർ, കെ.ആർ.രത്നാകരൻ, എം. ഷിജു, കുന്നപ്പാടി വിനീഷ്, കല്ലൻ പ്രമോദ്, മുരിക്കോളി ചന്ദ്രൻ എന്നിവർ വിനോദ യാത്രക്ക് നേതൃത്വം നൽകി. വൈവിധ്യമാർന്ന പരിപാടികളോടെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികൾ ഡിസംബർ മാസം സമാപിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150769/kunduchira-akg-memorial-library-and-sports-club-conducts-outing-for-seniorcitizens)