---
title: "#case | ബിസിനസ്സിൽ പങ്കാളിയാക്കാമെന്നും ജോലി നൽകാമെന്നും വാഗ്ദാനം നൽകി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവാവിനെതിരെ കേസ്"
english_title: "A #case has been filed against a young man who extorted more than 13 lakh rupees by promising to make him a #partner in #business and provide him with a# job"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150960/a-case-has-been-filed-against-a-young-man-who-extorted-more-than-13-lakh-rupees-by-promising-to-make-him-a-partner-in-business-and-provide-him-with-a-job"
published_at: "2023-10-04T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d0cd2776cb_download.jpg"
keywords: []
---

# #case | ബിസിനസ്സിൽ പങ്കാളിയാക്കാമെന്നും ജോലി നൽകാമെന്നും വാഗ്ദാനം നൽകി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ് ** മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 13,70,300 രൂപ തട്ടിയെടുത്തതായ പരാതിയിൽ തൃശൂർ സ്വദേശിയുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ് ** മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 13,70,300 രൂപ തട്ടിയെടുത്തതായ പരാതിയിൽ തൃശൂർ സ്വദേശിയുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് പൂക്കോത്ത് നടയിലെ വൈശാഖത്തിൽ കെ.എൻ. ഹേമജയുടെ(58) പരാതിയിൽ തൃശൂർ ചിറ്റിലപ്പിള്ളി അടാട്ട് പഞ്ചായത്തിലെ പി.സി. സാഹിദ് അൻവർ (30)നെതിരെയാണ് വഞ്ചനാ കേസെടുത്തത്.

\ 2023 മാർച്ച് 14 മുതൽ മകനെ ബിസിനസ് പങ്കാളിയാക്കാമെന്നും അതേ കമ്പനിയിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് പ്രതി നിർദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകിയിട്ടും നാളിതുവരെയായി ജോലിയോ പണമോതിരിച്ചു കിട്ടിയില്ലെന്നാണ് പരാതി.സഹിദ് അൻവറിൻ്റെ പേരിൽ പോലിസ് വഞ്ചനാ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150960/a-case-has-been-filed-against-a-young-man-who-extorted-more-than-13-lakh-rupees-by-promising-to-make-him-a-partner-in-business-and-provide-him-with-a-job)