---
title: "#MegaJobFair|  കേന്ദ്ര സർക്കാറിൻ്റെ 27- മത് സൗജന്യ മെഗാ തൊഴിൽ മേള ഞായറാഴ്ച തലശേരിയിൽ ; അൻപതോളം സ്വകാര്യ സ്ഥാപനങ്ങളിൽ അയ്യായിരത്തോളം ഒഴിവുകൾ"
english_title: "#Central Government's 27th Free #Mega Job Fair at #Thalassery on Sunday;About five thousand# vacancies in about fifty #private# institutions"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150999/central-governments-27th-free-mega-job-fair-at-thalassery-on-sundayabout-five-thousand-vacancies-in-about-fifty-private-institutions"
published_at: "2023-10-04T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d28403d398_Untitled-4_copy.jpg"
keywords: []
---

# #MegaJobFair|  കേന്ദ്ര സർക്കാറിൻ്റെ 27- മത് സൗജന്യ മെഗാ തൊഴിൽ മേള ഞായറാഴ്ച തലശേരിയിൽ ; അൻപതോളം സ്വകാര്യ സ്ഥാപനങ്ങളിൽ അയ്യായിരത്തോളം ഒഴിവുകൾ

> **Lead Summary:** **തലശേരി: ** കേന്ദ്ര സർക്കാർ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന 27 മത് സൗജന്യ മെഗാ തൊഴിൽ മേള ഞായറാഴ്ച തലശേരിയിൽ നടക്കും. തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന തൊഴിൽ മേളയിൽ അയ്യായിരത്തിലധികം തൊഴിൽ അവസരങ്ങളുണ്ടാകും. രാവിലെ 9 മുതൽ 1 മണിവരെയാണ് തൊഴിൽ മേള നടക്കുകയെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശേരി: ** കേന്ദ്ര സർക്കാർ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന 27 മത് സൗജന്യ മെഗാ തൊഴിൽ മേള ഞായറാഴ്ച തലശേരിയിൽ നടക്കും. തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന തൊഴിൽ മേളയിൽ അയ്യായിരത്തിലധികം തൊഴിൽ അവസരങ്ങളുണ്ടാകും. രാവിലെ 9 മുതൽ 1 മണിവരെയാണ് തൊഴിൽ മേള നടക്കുകയെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയുടെ കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയും, കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററും, കൊച്ചിയിലെ സൊസൈറ്റി ഫോർ ഇൻഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ എന്നീ സ്ഥാപനവും സംയുക്തമായി ഞായറാഴ്ച്ച തലശ്ശേരി തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജനകീയ തൊഴിൽമേള നടത്തും.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അൻപതോളം സ്വകാര്യ സ്ഥാപനങ്ങളിലായി അയ്യായിരത്തിലധികം തൊഴിൽ അവസരങ്ങൾ തൊഴിൽമേളയിൽ ലഭ്യമാകും. ഉദ്യോഗാർത്ഥികളിൽ നിന്നോ തൊഴിൽ ദാതാവിൽ നിന്നോ യാതൊരുവിധ ഫീസും ഇടാക്കുന്നതല്ല. കാലത്ത 9 മണിക്ക് തുടങ്ങുന്ന തൊഴിൽമേള 1 മണി ഉണ്ടായിരിക്കും.

തൊഴിൽമേളയിൽ പങ്കെടുക്കാൻ താൽപര്യമുള ഉദ്യോഗാർത്ഥികൾ മൂന്ന് സെറ്റ് ബയോഡാറ്റയുമായി ഞായറാഴ്ച സ്കൂളിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. തൊഴിൽമേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പേരും, അവയിലെ ഒഴിവുകളും, വേണ്ട വിദ്യാഭ്യാസ യോഗ്യതയും സ്കൂളിൽ പ്രദർശിപ്പിക്കും. തൊഴിൽമേളയിൽ വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

തൊഴിൽമേളയിൽ ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. വാർത്താ സമ്മേളനത്തിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.ജി രാമചന്ദ്രൻ, സംഘാടക സമിതി കോഡിനേറ്റർമാരായ കെ.ലിജേഷ്, കെ.അനിൽകുമാർ, വി.എം വിനോദ്, കെ.അജേഷ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ 9446 011 110, 9447 024 571 എന്നീ നമ്പറുകളിലും, സ്ഥാപന ഉടമകൾ 9495 387 866 എന്ന നമ്പറിലും ബന്ധപ്പെടണം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150999/central-governments-27th-free-mega-job-fair-at-thalassery-on-sundayabout-five-thousand-vacancies-in-about-fifty-private-institutions)