---
title: " #HolyRosaryChurch | ചരിത്രമുറങ്ങുന്ന തലശ്ശേരിയിലെ പ്രൗഢഗംഭീരവും മലബാറിലെ ക്രിസ്തീയ ദേവാലയങ്ങളിൽ ഏറ്റവും പുരാതനവുമായ ഹോളി റോസറി ദേവാലയ തിരുനാളിന് പ്രൗഡ ഗംഭീര തുടക്കം"
english_title: "#Holy Rosary Church, the most ancient# Christian #church in #Malabar, and a magnificent start to the #HolyRosaryChurch in 3historic #Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151109/holy-rosary-church-the-most-ancient-christian-church-in-malabar-and-a-magnificent-start-to-the-holyrosarychurch-in-3historic-thalassery"
published_at: "2023-10-04T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d887f8ac98_Untitled-5_copy.jpg"
keywords: []
---

#  #HolyRosaryChurch | ചരിത്രമുറങ്ങുന്ന തലശ്ശേരിയിലെ പ്രൗഢഗംഭീരവും മലബാറിലെ ക്രിസ്തീയ ദേവാലയങ്ങളിൽ ഏറ്റവും പുരാതനവുമായ ഹോളി റോസറി ദേവാലയ തിരുനാളിന് പ്രൗഡ ഗംഭീര തുടക്കം

> **Lead Summary:** **തലശ്ശേരി:** ചരിത്രമുറങ്ങുന്ന തലശ്ശേരിയിലെ പ്രൗഢഗംഭീരവും മലബാറിലെ ക്രിസ്തീയ ദേവാലയങ്ങളിൽ ഏറ്റവും പുരാതനവുമായ ഹോളി റോസറി ദേവാലയ തിരുനാളിന് പ്രൗഡ ഗംഭീര തുടക്കം ഇടവക വികാരി റവ.ഫാ.മാത്യു തൈക്കൽ കൊടിയേറ്റം നടത്തി.

## Article Content

**തലശ്ശേരി:** ചരിത്രമുറങ്ങുന്ന തലശ്ശേരിയിലെ പ്രൗഢഗംഭീരവും മലബാറിലെ ക്രിസ്തീയ ദേവാലയങ്ങളിൽ ഏറ്റവും പുരാതനവുമായ ഹോളി റോസറി ദേവാലയ തിരുനാളിന് പ്രൗഡ ഗംഭീര തുടക്കം ഇടവക വികാരി റവ.ഫാ.മാത്യു തൈക്കൽ കൊടിയേറ്റം നടത്തി.

തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് പരിയാരം സെൻ്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് ഇടവക വികാരി റവ.ഫാ.ലോറൻസ് പനയ്ക്കൽ നേതൃത്വം നല്കി. മാതമംഗലം സെൻ്റ്.മേരീസ് എസ്റ്റേറ്റ് മാനേജർ റവ.ഫാ.ഷിറോൺ ആൻറണി വചന സന്ദേശം നല്കി. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നരം 5 മണിക്ക് ജപമാലയും തുടർന്ന് ദിവ്യബലിയും നടക്കും.

പ്രധാന ദിവസമായ ശനിയാഴ്ച അഭിവന്ദ്യ കോഴിക്കോട് ബിഷപ് റൈറ്റ്.റവ.ഡോ.വർഗ്ഗീസ് ചക്കാലയ്ക്കൽ പിതാവിൻ്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തി സാന്ദ്രമായ ദീപാലംകൃത നഗരപ്രദക്ഷിണവും നടക്കും.

ഞായറാഴ്ച കണ്ണൂർ രൂപതാ വികാരി ജനറൽ വെരി.റവ.മോൺ.ഡോ. ക്ലാരൻ പാലിയത്തിൻ്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി നടക്കും. തുടർന്ന് ഇടവക ജനങ്ങളുടെ സ്നേഹവിരുന്നും കലാപരിപാടികളും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151109/holy-rosary-church-the-most-ancient-christian-church-in-malabar-and-a-magnificent-start-to-the-holyrosarychurch-in-3historic-thalassery)