---
title: "# Thalassery |  ഫെയ്സ്ബുക്ക് പരസ്യം വഴി ജോലി ; തലശേരി സ്വദേശിയുടെ  ആറ് ലക്ഷം രൂപ നഷ്ടമായി"
english_title: "#Jobs through# Facebook ads;A native of #Thalassery lost Rs.6 lakh"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151180/jobs-through-facebook-adsa-native-of-thalassery-lost-rs6-lakh"
published_at: "2023-10-05T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e442336791_Untitled-2_copy.jpg"
keywords: []
---

# # Thalassery |  ഫെയ്സ്ബുക്ക് പരസ്യം വഴി ജോലി ; തലശേരി സ്വദേശിയുടെ  ആറ് ലക്ഷം രൂപ നഷ്ടമായി

> **Lead Summary:** ***തലശേരി: *** ഫെയ് സ്ബുക്ക് ആമസോൺ എന്ന ലിങ്കിലെ തൊഴിൽ പരസ്യത്തിൽ കയറി ജോലി തിരക്കിയയാൾക്ക് ഓൺലൈൻ ഇടപാടിൽ ആറ് ലക്ഷം രൂപ നഷ്ടമായി.തലശേരിക്കടുത്ത് കോടിയേരി കല്ലിൽ താഴെയിലെ കുനിയിൽ കാട്ടിൽ വത്സലനാണ് പണം നഷ്ടമായത്.

## Article Content

***തലശേരി: *** ഫെയ് സ്ബുക്ക് ആമസോൺ എന്ന ലിങ്കിലെ തൊഴിൽ പരസ്യത്തിൽ കയറി ജോലി തിരക്കിയയാൾക്ക് ഓൺലൈൻ ഇടപാടിൽ ആറ് ലക്ഷം രൂപ നഷ്ടമായി.തലശേരിക്കടുത്ത് കോടിയേരി കല്ലിൽ താഴെയിലെ കുനിയിൽ കാട്ടിൽ വത്സലനാണ് പണം നഷ്ടമായത്.

വീട്ടിലിരുന്ന് ചെറിയ ടാസ്കുകൾ പൂർത്തി യാക്കുന്ന ജോലിയിലൂടെ വരുമാനം ലഭിക്കുമെന്ന് പറഞ്ഞത് വിശ്വസിച്ചാണ് ഗൂഗിൾ വഴി പല തവണകളായി വത്സലൻ അജ്ഞാതന്റെ അക്കൗണ്ടിലേക്ക് പണം അയച്ചത്.

2022 മെയ് ഒമ്പത് മുതൽ ഡിസംബർ 24 വരെയുള്ള കാലയളവിലാണ് പണം അയച്ചത്. ന്യൂമാഹി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151180/jobs-through-facebook-adsa-native-of-thalassery-lost-rs6-lakh)