---
title: "#arrest|  നിരവധി  മോഷണ കേസിലെ പ്രതി ; കണ്ണൂരിൽ    അറസ്റ്റിൽ"
english_title: "#Accused in several theft #cases#Arrested in# Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151271/accused-in-several-theft-casesarrested-in-kannur"
published_at: "2023-10-05T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e7b2399e1f_download_(1).jpg"
keywords: []
---

# #arrest|  നിരവധി  മോഷണ കേസിലെ പ്രതി ; കണ്ണൂരിൽ    അറസ്റ്റിൽ

> **Lead Summary:** ***കണ്ണൂർ: ***കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും നിരവധി മോഷണവും മോഷണശ്രമവും നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനുമോഹനനും പോലീസ് സംഘവും അറസ്റ്റ് ചെയ്തു .

## Article Content

***കണ്ണൂർ: ***കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും നിരവധി മോഷണവും മോഷണശ്രമവും നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനുമോഹനനും പോലീസ് സംഘവും അറസ്റ്റ് ചെയ്തു .

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും ഇപ്പോൾ തളിപ്പറമ്പ് പുതുക്കണ്ടം, കള്ള് ഷാപ്പിന് സമീപം താമസക്കാരനുമായ ഷാജഹാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത് . വീടുകളുടെ വാതിൽ കുത്തിതുറന്നും ജനൽ കമ്പികൾ ഇളക്കി മാറ്റിയുമാണ് ഇയാൾ മോഷണം നടത്തിവരുന്നത്.

മേലെ ചൊവ്വ, താഴെ ചൊവ്വ, സൗത്ത് ബസാർ, താണ എന്നിങ്ങനെ കണ്ണൂരിന്റെ പലഭാഗങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. സിസി ടി വി കളും മറ്റും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു മോഹൻ, എസ് ഐ മാരായ ഷമീൽ പി പി, സവ്യ സാച്ചി എം, അനീഷ് എസ്.സി.പി.ഒ മാരായ രാജേഷ്, ഷൈജു സി.പി. ഒ മാരായ നാസർ, ഷിനോജ്, റമീസ് ഡ്രൈവർ സി.പി.ഒ ബാബു മാണി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151271/accused-in-several-theft-casesarrested-in-kannur)