---
title: "#RevenueDistrictAthleticMeet | ഞായറാഴ്ചത്തെ മത്സരങ്ങൾ ഒഴിവാക്കി, തലശേരി റവന്യു ജില്ലാ അത് ലറ്റിക് മീറ്റ് ശനിയാഴ്ച അവസാനിക്കും ;  ശനിയാഴ്ച ഹയർസെക്കൻ്ററി അധ്യാപകർക്ക് ചുമതല."
english_title: "Omitting Sunday's matches, the Thalassery Revenue District Athletic Meet will conclude on Saturday;Higher secondary teachers are in charge on Saturday."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151355/omitting-sundays-matches-the-thalassery-revenue-district-athletic-meet-will-conclude-on-saturdayhigher-secondary-teachers-are-in-charge-on-saturday"
published_at: "2023-10-05T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ed60f074bf_download_(3).jpg"
keywords: []
---

# #RevenueDistrictAthleticMeet | ഞായറാഴ്ചത്തെ മത്സരങ്ങൾ ഒഴിവാക്കി, തലശേരി റവന്യു ജില്ലാ അത് ലറ്റിക് മീറ്റ് ശനിയാഴ്ച അവസാനിക്കും ;  ശനിയാഴ്ച ഹയർസെക്കൻ്ററി അധ്യാപകർക്ക് ചുമതല.

> **Lead Summary:** ***തലശ്ശേരി:*** തലശ്ശേരി റവന്യൂ ജില്ലാ അത്ലറ്റിക് മീറ്റ് ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് തലശ്ശേരി അതിരൂപതയടക്കം രംഗത്തെത്തിയതോടെ മത്സരക്രമം പുന:ക്രമീകരിച്ചു.

## Article Content

***തലശ്ശേരി:*** തലശ്ശേരി റവന്യൂ ജില്ലാ അത്ലറ്റിക് മീറ്റ് ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് തലശ്ശേരി അതിരൂപതയടക്കം രംഗത്തെത്തിയതോടെ മത്സരക്രമം പുന:ക്രമീകരിച്ചു.

ഇന്ന് തുടങ്ങിയ മേള ശനിയാഴ്ച അവസാനിക്കത്തക്ക രീതിയിലാണ് പുതിയ ക്രമം. ശനിയാഴ്ച എൽപി, യൂപി, ഹൈസ്ക്കൂൾ അധ്യാപകർക്ക് ക്ലസ്റ്റർ യോഗം ഉള്ളതിനാലാണ് മേളക്ക് ഒഴിവ് നൽകിയിരുന്നത്.

എന്നാൽ ശനിയാഴ്ച മേള നടത്തിപ്പിൻ്റെ ചുമതല ഹയർ സെക്കൻ്ററി അധ്യാപകർക്ക് നൽകി. ക്ലസ്റ്റർ യോഗം പതിവുപോലെ നടക്കുകയും ചെയ്യും. ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച കായികമേള നടത്താനുള്ള തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും, മതബോധനമടക്കമുള്ള ക്ലാസുകൾ തടസ്സപ്പെടു ത്തുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും തലശേരി അതിരൂപത ആക്ഷേപം ഉന്നയിച്ചതോടെയാണ് ഞായറാഴ്ച ഒഴിവാക്കിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151355/omitting-sundays-matches-the-thalassery-revenue-district-athletic-meet-will-conclude-on-saturdayhigher-secondary-teachers-are-in-charge-on-saturday)