---
title: "#missileattack |   ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ  ശ്രീകണ്ഠാപുരം വളക്കൈ  സ്വദേശി ഷീജ ആനന്ദിൻ്റെ ശസ്ത്രക്രിയ പൂർത്തിയായി."
english_title: "Sheeja Anandin, a native of #Srikandapuram Valakai, who was injured in a #missile attack in #Israel, has #completed# surgery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152109/sheeja-anandin-a-native-of-srikandapuram-valakai-who-was-injured-in-a-missile-attack-in-israel-has-completed-surgery"
published_at: "2023-10-09T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652387148a9cf_Untitled-2_copy.jpg"
keywords: []
---

# #missileattack |   ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ  ശ്രീകണ്ഠാപുരം വളക്കൈ  സ്വദേശി ഷീജ ആനന്ദിൻ്റെ ശസ്ത്രക്രിയ പൂർത്തിയായി.

> **Lead Summary:** **കണ്ണൂർ:** ഇസ്രയേലിൽ നടന്ന മിസൈൽആക്രമണത്തിൽ പരിക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ഇസ്രയേലിൽ ഏഴ് വർഷമായി കെയർടേക്കറായി ജോലി ചെയ്യുന്ന കണ്ണൂർ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. ഇസ്രയേൽ സമയം ഉച്ചയ്ക്ക് 12 മണിക്ക് നാട്ടിലുള്ള കുടുംബത്തോട് വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതആക്രമണം. വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നതിനിടെ വലിയ ശബ്ദത്തിൽ പൊട്ടിത്തെറി നടന്നു.

## Article Content

**കണ്ണൂർ:** ഇസ്രയേലിൽ നടന്ന മിസൈൽആക്രമണത്തിൽ പരിക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ഇസ്രയേലിൽ ഏഴ് വർഷമായി കെയർടേക്കറായി ജോലി ചെയ്യുന്ന കണ്ണൂർ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. ഇസ്രയേൽ സമയം ഉച്ചയ്ക്ക് 12 മണിക്ക് നാട്ടിലുള്ള കുടുംബത്തോട് വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതആക്രമണം. വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നതിനിടെ വലിയ ശബ്ദത്തിൽ പൊട്ടിത്തെറി നടന്നു.

പിന്നാലെ ഫോൺ സംഭാഷണം നിലച്ചു. ഷീജ താമസിക്കുന്ന വീട്ടിലെ അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഷീജയുടെ കാലിനാണ് പരിക്കേറ്റത്. പിന്നാലെ ടെൽ അവീവിലെ ആശുപത്രിയിലേ്ക് മാറ്റി. ഷീജയുടെ കൈക്കും, കാലിനുമാണ് പരിക്ക്. നിലവിൽ 'ശസ്ത്രക്രീയ കഴിഞ്ഞ് ടെൽ അവീവ് ആശ്രിയിൽ ചികിത്സയിലാണ് ഷീജ. ഡോക്ടറുടെ ഫോൺ വഴി വീഡിയൊ കോളിൽ സംസാരിച്ചിരുന്നതായി സഹോദരൻ ഷിജി പറഞ്ഞു.

പയ്യാവൂർ സ്വദേശി ആനന്ദാണ് ഭർത്താവ്. അതേസമം, ഇസ്രയേലിൽ 18,000 ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ട്. യുദ്ധം നടക്കുന്ന പ്രധാന നഗരങ്ങളിലുംഹൈവേകളിലുമായാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.ഐടിജീവനക്കാർ, പ്രായമായവരെ പരിചരിക്കുന്നവർ, വിദ്യാർത്ഥികൾഎന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇസ്രയേലിലെ വിവിധ ഏജൻസികൾ ഒട്ടേറെ ഇന്ത്യക്കാരെ ഹോം നഴ്സിംഗ് അടക്കമുള്ള ജോലിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഇവരാണ് കുടുങ്ങിക്കിടക്കുന്നവരിൽ കൂടുതൽ പേരും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152109/sheeja-anandin-a-native-of-srikandapuram-valakai-who-was-injured-in-a-missile-attack-in-israel-has-completed-surgery)