---
title: "#Kannur |  കലകൾ സാമൂഹിക വിമർശനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ; ആരോഗ്യ സർവകലാശാല കലോത്സവത്തിന് കണ്ണൂരിൽ തുടക്കം"
english_title: "#Minister# Mohammad Riaz said that #arts are a #platform to# express social #criticism;Arogya #University #Art Festival begins in# Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152542/minister-mohammad-riaz-said-that-arts-are-a-platform-to-express-social-criticismarogya-university-art-festival-begins-in-kannur"
published_at: "2023-10-10T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652572b9d1702_Untitled-1_copy.jpg"
keywords: []
---

# #Kannur |  കലകൾ സാമൂഹിക വിമർശനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ; ആരോഗ്യ സർവകലാശാല കലോത്സവത്തിന് കണ്ണൂരിൽ തുടക്കം

> **Lead Summary:** **കണ്ണൂർ:** സാമൂഹിക വിമർശനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ് കലോത്സവമെന്ന് മന്ത്രി ടി.കെ.മുഹമ്മദ് റിയാസ്.കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ആരോഗ്യ സർവകലാശാല കലാത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പേരുകൾ മായ്ച്ചു കളയുന്ന കാലത്താണ് നാം ജീവിക്കുന്നത്. പേര് മായ്ച്ചു കളയാം എന്നാൽ ആശയം മായ്ച്ചുകളയാനാവില്ല.

## Article Content

**കണ്ണൂർ:** സാമൂഹിക വിമർശനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ് കലോത്സവമെന്ന് മന്ത്രി ടി.കെ.മുഹമ്മദ് റിയാസ്.കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ആരോഗ്യ സർവകലാശാല കലാത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പേരുകൾ മായ്ച്ചു കളയുന്ന കാലത്താണ് നാം ജീവിക്കുന്നത്. പേര് മായ്ച്ചു കളയാം എന്നാൽ ആശയം മായ്ച്ചുകളയാനാവില്ല.

കലാലയങ്ങളിലെ അനുഭവങ്ങൾ വിദ്യാർഥിയെ അവനറിയാറെ മാറ്റിയെടുക്കും. അങ്ങിനെ വളർന്നു വന്നതാണ് കേരളത്തിൻ്റെ മതേതരത്വബോധം.മന്ത്രി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എം.വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.ചലച്ചിത്ര താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂർ, അഫ്സാന ലക്ഷ്മി എന്നിവർ വിശിഷ്ടാതിഥികളായി.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുലജ, ജില്ല പഞ്ചായത്തംഗങ്ങളായ തമ്പാൻ മാസ്റ്റർ, സി.പി ഷിജു, കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. പ്രേമലത, കണ്ണൂർ ഗവ.ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. വി. കെ. സുനിത, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ ഷീബാ ദാമോദർ, ഗവ.മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ്, ഡോ. പി. സജി,പ്രഫ. എം കെ പ്രീത എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജന. കൺവീനർ പി.എസ്.സഞ്ജീവ് സ്വാഗതവും ആരോഗ്യ സർവകലാശാല യൂനിയൻ ചെയർമാൻ അഖിൽ മുഹമ്മദ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152542/minister-mohammad-riaz-said-that-arts-are-a-platform-to-express-social-criticismarogya-university-art-festival-begins-in-kannur)