---
title: "#beatenup  |     ഓട്ടോയിൽ  ഡീസലടിച്ച പണം ചോദിച്ചതിന് തലശേരിയിൽ  പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം"
english_title: "A #pump employee was# brutally #beaten up in# Thalassery for asking for #diesel money in an #auto"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152695/a-pump-employee-was-brutally-beaten-up-in-thalassery-for-asking-for-diesel-money-in-an-auto"
published_at: "2023-10-11T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65265a3adffd9_download_(5).jpg"
keywords: []
---

# #beatenup  |     ഓട്ടോയിൽ  ഡീസലടിച്ച പണം ചോദിച്ചതിന് തലശേരിയിൽ  പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി നാരങ്ങാപുറത്ത് ഡീസലടിച്ച പണം ചോദിച്ചതിന് പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം. പുന്നോൽ സ്വദേശി രജീഷിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

## Article Content

**തലശ്ശേരി:** തലശ്ശേരി നാരങ്ങാപുറത്ത് ഡീസലടിച്ച പണം ചോദിച്ചതിന് പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം. പുന്നോൽ സ്വദേശി രജീഷിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ഡീസലടിച്ച ശേഷം ഓട്ടോയിലെത്തിയ സംഘം പണം ന‌ൽകാതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. രജീഷ് ഇത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. ഓട്ടോയിലുണ്ടായിരുന്നയാള്‍ സ്പാന്നർ കൊണ്ട് രജീഷിന്റെ തലയ്ക്കടിച്ചു. തലയ്ക്ക് പരിക്കേറ്റ രജീഷ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152695/a-pump-employee-was-brutally-beaten-up-in-thalassery-for-asking-for-diesel-money-in-an-auto)