---
title: "#St Joseph'sHigherSecondary  |   മാലിന്യം കടലിലേക്ക് തള്ളി ; തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന്  27,000 രൂപ പിഴ"
english_title: "#Garbage thrown into the sea#Thalassery #St Joseph's Higher Secondary #School fined Rs 27,000"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152707/garbage-thrown-into-the-seathalassery-st-josephs-higher-secondary-school-fined-rs-27000"
published_at: "2023-10-11T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652667e8e46a8_Untitled-7_copy.jpg"
keywords: []
---

# #St Joseph'sHigherSecondary  |   മാലിന്യം കടലിലേക്ക് തള്ളി ; തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന്  27,000 രൂപ പിഴ

> **Lead Summary:** ***തലശ്ശേരി: *** കടലിൽ മാലിന്യം തള്ളിയ സ്കൂളിന് പിഴ ശിക്ഷ. ശുചിത്വ -മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാതല എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററിക്ക് 27,000 രൂപ പിഴയിട്ടത്.

## Article Content

***തലശ്ശേരി: *** കടലിൽ മാലിന്യം തള്ളിയ സ്കൂളിന് പിഴ ശിക്ഷ. ശുചിത്വ -മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാതല എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററിക്ക് 27,000 രൂപ പിഴയിട്ടത്.

ഇവർ നടത്തിയ പരിശോധനയിൽ സ്കൂൾ പരിസരത്തു നിന്നും വ്യാപകമായ രീതിയിൽ അറബി കടലിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെ ത്തിയിരുന്നു.

ഡിസ്പോസിബിൾ കപ്പുകൾ, പ്ലാസ്റ്റിക് കുപ്പികൾ, വെളള കുപ്പികൾ, ബിസ്കറ്റ് കവറുകൾ, കടലാസുകൾ, തുടങ്ങിയ മാലിന്യങ്ങളാണ് കടലിലേക്ക് ഊർ ന്നിറങ്ങിയ രീതിയിൽ നി ക്ഷേപിച്ചിരുന്നത്. സ്കൂൾ പാചകപ്പുരയിൽ നിന്നുള്ള മലിന ജലവും ഭക്ഷണ അവശിഷ്ടങ്ങളും വാഷ് ബേസിൽ നിന്നും, ശുചിമുറിയിൽ നിന്നുമുള്ള മലിനജലവും നേരിട്ട് കടലിലേക്ക് ഒഴുക്കി വിടുന്ന രീതിയിലാണ് കാണപ്പെട്ടത്.

ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാ തെ സ്കൂൾ പരിസരത്ത് കൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ കാന്റീനിൽ നിന്നും ഡിസ്പോസിബിൾ കപ്പുകളും സ്ക്വാഡ് കണ്ടെടുത്തു.

ജലാശയം മലിനപ്പെടുത്തിയതിന് മുനിസിപ്പൽ സെക്ഷൻ 340 (എ) പ്രകാരം 25,000 രൂപയും ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതിന് സെക്ഷൻ 345 പ്രകാരം 2000 രൂപയും ഉൾപ്പെടെ 27000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് തലശ്ശേരി നഗര സഭക്ക് നിർദ്ദേശം നൽകി.

ഇ.പി സുധീഷിന്റെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്മെന്റ് ടീമിനൊപ്പം, തലശ്ശേരി നഗരസഭ പബ്ളിക് ഹെൽത്ത് ഇൻ സ്പെക്ടർ ഇ.ദിനേഷും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152707/garbage-thrown-into-the-seathalassery-st-josephs-higher-secondary-school-fined-rs-27000)