---
title: "#arrest|  ചന്ദന മരം മോഷണം ; കണ്ണൂരിൽ  കുറ്റ്യാട്ടൂർ സ്വദേശി അറസ്റ്റിൽ"
english_title: "#Sandalwood theft;A native of Kuttiatur was #arrested in #Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/152995/sandalwood-thefta-native-of-kuttiatur-was-arrested-in-kannur"
published_at: "2023-10-12T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527c6eae8bcc_Untitled-3_copy.jpg"
keywords: []
---

# #arrest|  ചന്ദന മരം മോഷണം ; കണ്ണൂരിൽ  കുറ്റ്യാട്ടൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : ** ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുവേരി ആർ വി മെട്ടയിൽ വീട്ടുപറമ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കുറ്റ്യാട്ടൂർ സ്വദേശിയെ ചക്കരക്കൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കെ.കെ മുഹമ്മദ്‌ കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ : ** ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുവേരി ആർ വി മെട്ടയിൽ വീട്ടുപറമ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കുറ്റ്യാട്ടൂർ സ്വദേശിയെ ചക്കരക്കൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കെ.കെ മുഹമ്മദ്‌ കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം എട്ടാം തീയ്യതി രാവിലെ 8 മണിക്കും ഉച്ചക്ക് 2:30 നും ഇടയിലായിരുന്നു സംഭവം നടന്നത്. തുടർന്ന് ഇയാളെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ചക്കരക്കൽ സബ് ഇൻസ്‌പെക്ടർ പവനൻ, എ എസ് ഐ മഹേഷ്‌, എസ് സി പി ഒ അനീഷ്, സി പി ഒ സ്റ്റാലിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/152995/sandalwood-thefta-native-of-kuttiatur-was-arrested-in-kannur)