---
title: "# ThalasseryPeruma |   കോടിയേരി, സി.എച്ച്. സ്മരണയുമായി തലശ്ശേരി പെരുമ ശനിയാഴ്ച ടൗൺ ഹാളിൽ"
english_title: "Kodiyeri, CH.memorywith #Thalassery Peruma at the town hall on Saturday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/153186/kodiyeri-chmemorywith-thalassery-peruma-at-the-town-hall-on-saturday"
published_at: "2023-10-13T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528dafb13b2d_Untitled-6_copy.jpg"
keywords: []
---

# # ThalasseryPeruma |   കോടിയേരി, സി.എച്ച്. സ്മരണയുമായി തലശ്ശേരി പെരുമ ശനിയാഴ്ച ടൗൺ ഹാളിൽ

> **Lead Summary:** **തലശ്ശേരി:** കോടിയേരി, സി.എച്ച്. സ്മരണയുമായി തലശ്ശേരി പെരുമ ശനിയാഴ്ച ടൗൺ ഹാളിൽ ജനകിയ നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, സി.എച്ച്. കണാരൻ സ്മരണകളുമായി തലശ്ശേരിയിൽ ശനിയാഴ്ച തലശ്ശേരി പെരുമ സംഘടിപിക്കുന്നു.-

## Article Content

**തലശ്ശേരി:** കോടിയേരി, സി.എച്ച്. സ്മരണയുമായി തലശ്ശേരി പെരുമ ശനിയാഴ്ച ടൗൺ ഹാളിൽ ജനകിയ നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, സി.എച്ച്. കണാരൻ സ്മരണകളുമായി തലശ്ശേരിയിൽ ശനിയാഴ്ച തലശ്ശേരി പെരുമ സംഘടിപിക്കുന്നു.-

കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൌൺഹാളിൽ ശനിയാഴ്ച  നടത്തുന്നപരിപാടികളുടെ ഉത്ഘാടനം രാവിലെ 9.30 ന് കൊയിലാണ്ടി എം.എൽ. എ. കാനത്തിൽ ജമീല ഉത്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് 5 വരെ തുടരുന്ന തലശ്ശേരി പെരുമ - 23 ൽ ഒപ്പന, കോൽക്കളി, അറവനമുട്ട്, വട്ടപ്പാട്ട്, മൈലാഞ്ചി മത്സരം, പുഞ്ചിരി മത്സരം, തലശ്ശേരിയുടെ തനത് പലഹാരങ്ങളുടെ പാചക മത്സരം, വ്യത്യസ്ഥ മേഖലയിലുള്ളവരെ ആദരിക്കൽ, ഇശൽ മെഹ്ഫിൽ, തുടങിയ കലാ മത്സരങ്ങളും കലാ പരിപാടികളും ഒരുക്കുന്നുണ്ട്. ആദരിക്കൽ ചടങ്ങ് എം.വി.ജയരാജൻ നിർവ്വഹിക്കും.

മത്സര വിജയി കൾക്ക് നഗരസഭാ മുൻ ചെയർമാൻ സി.കെ.രമേശൻ സമ്മാനങ്ങൾ നൽകും. നേതാക്കളായ കാത്താണ്ടി റസാഖ്, ജാബിർ മാളിയേക്കൽ, സുരാജ് ചിറക്കര, അഡ്വ. എം. വി. മുഹമ്മദ് സലിം, എൻ.പി. ജസീൽ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/153186/kodiyeri-chmemorywith-thalassery-peruma-at-the-town-hall-on-saturday)