---
title: " #districtcollectors  |  സംസ്ഥാനത്ത് 6 ജില്ലാ കലക്ടർമാരെ മാറ്റി ; അരുൺ കെ.വിജയൻ   കണ്ണൂർ ജില്ലാ കലക്ടർ"
english_title: "6 district collectors have been replaced in the state;Arun K. Vijayan Kannur District Collector"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/153225/6-district-collectors-have-been-replaced-in-the-statearun-k-vijayan-kannur-district-collector"
published_at: "2023-10-13T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528f0aa8e09e_Untitled-9_copy.jpg"
keywords: []
---

#  #districtcollectors  |  സംസ്ഥാനത്ത് 6 ജില്ലാ കലക്ടർമാരെ മാറ്റി ; അരുൺ കെ.വിജയൻ   കണ്ണൂർ ജില്ലാ കലക്ടർ

> **Lead Summary:** **കണ്ണൂർ: ** സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറു ജില്ലാ കലക്ടർമാരെ മാറ്റി. കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കലക്ടർമാർക്കാണ് മാറ്റം.

## Article Content

**കണ്ണൂർ: ** സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറു ജില്ലാ കലക്ടർമാരെ മാറ്റി. കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കലക്ടർമാർക്കാണ് മാറ്റം.

പത്തനംതിട്ട കലക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ. ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടർ. ആലപ്പുഴ കലക്ടർ ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ ആയി നിയമിച്ചു. ജോൺ വി സാമുവൽ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടർ. മലപ്പുറം ജില്ലാ കലക്ടറായ വി ആർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു.

വി ആർ വിനോദ് ആണ് മലപ്പുറത്തിന്റെ പുതിയ കലക്ടർ. കൊല്ലം കലക്ടർ അഫ്സാന പർവീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആയി നിയമിച്ചു. എൽ ദേവിദാസ് ആണ് കൊല്ലത്തിന്റെ പുതിയ കലക്ടർ. സ്നേഹജ് കുമാറിനെ കോഴിക്കോട് കലക്ടറായും, അരുൺ കെ വിജയനെ കണ്ണൂർ കലക്ടറായും നിയമിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/153225/6-district-collectors-have-been-replaced-in-the-statearun-k-vijayan-kannur-district-collector)