---
title: "#PriorityRationCards|   മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍; അപേക്ഷ ഓണ്‍ലൈനായി നൽകാം"
english_title: "#PriorityRationCards#Application can be# submitted #online"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/153730/priorityrationcardsapplication-can-be-submitted-online"
published_at: "2023-10-15T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b6263a3c87_Untitled-2_copy.jpg"
keywords: []
---

# #PriorityRationCards|   മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍; അപേക്ഷ ഓണ്‍ലൈനായി നൽകാം

> **Lead Summary:** **കണ്ണൂർ : ** മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയ സെന്റര്‍, സര്‍വീസ് സെന്ററുകള്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേന ഒക്ടോബര്‍ 20 വരെ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍: വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന സാക്ഷ്യപത്രം

## Article Content

**കണ്ണൂർ : ** മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയ സെന്റര്‍, സര്‍വീസ് സെന്ററുകള്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേന ഒക്ടോബര്‍ 20 വരെ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍: വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന സാക്ഷ്യപത്രം

വരുമാന സര്‍ട്ടിഫിക്കറ്റ്, കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ നികുതി രസീത്, ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടതിന്റെ സാക്ഷ്യപത്രം, 2009ലെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് ഇല്ലെങ്കില്‍ മുന്‍ഗണന കാര്‍ഡിന് അര്‍ഹത ഉണ്ടെന്ന് തെളിയിക്കുന്ന പഞ്ചായത്ത് / മുനിസിപ്പല്‍ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം]

ആരുടെയും പേരില്‍ ഭൂമിയില്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം, 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആധാറിന്റെ പകര്‍പ്പ്, വീടിന്റെ അവസ്ഥ കുടില്‍ /ഓല, പുല്ല് മേഞ്ഞത് / ജീര്‍ണ്ണിച്ചത് ആണെങ്കില്‍ അത് തെളിയിക്കുന്ന സാക്ഷ്യപത്രം, വീടില്ലെങ്കില്‍ അത് തെളിയിക്കുന്ന പഞ്ചായത്ത് / മുനിസിപ്പല്‍ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം

പട്ടികജാതി / വര്‍ഗത്തില്‍ പെടുന്നവരുടെ ജാതി സര്‍ട്ടിഫിക്കറ്റ്, മാരക രോഗം / ഭിന്നശേഷി അംഗങ്ങൾ ഉണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കുടിവെള്ളം / വൈദ്യുതി / സുരക്ഷിതമായ കക്കൂസ് എന്നിവയിൽ ഏതെങ്കിലും ഇല്ലെങ്കില്‍ അത് തെളിയിക്കുന്ന സാക്ഷ്യപത്രം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/153730/priorityrationcardsapplication-can-be-submitted-online)