---
title: "# K.PonnyamMemoria  |  പൊന്ന്യം ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ കെ.പൊന്ന്യം സ്മാരക സാഹിത്യ പുരസ്കാരം  കഥാകൃത്ത് ടി.പി.വേണുഗോപാലിന് കെ.ടി.ജലീൽ എം എൽ എ സമ്മാനിച്ചു."
english_title: "KT Jalil MLA presented the first K. Ponnyam Memorial Literary Award instituted by Ponnyam Bank to the storyteller T. P. Venugopal."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/153895/kt-jalil-mla-presented-the-first-k-ponnyam-memorial-literary-award-instituted-by-ponnyam-bank-to-the-storyteller-t-p-venugopal"
published_at: "2023-10-15T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bd72377486_Untitled-3_copy.jpg"
keywords: []
---

# # K.PonnyamMemoria  |  പൊന്ന്യം ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ കെ.പൊന്ന്യം സ്മാരക സാഹിത്യ പുരസ്കാരം  കഥാകൃത്ത് ടി.പി.വേണുഗോപാലിന് കെ.ടി.ജലീൽ എം എൽ എ സമ്മാനിച്ചു.

> **Lead Summary:** **** പൊന്ന്യം ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ കെ.പൊന്ന്യം സ്മാരക സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പി.വേണുഗോപാലിന് കെ.ടി.ജലീൽ എം എൽ എ സമ്മാനിച്ചു. 25,000 രൂപയും ശിൽപവുമാണ് പുരസ്കാരം.ടി.പി.വേണുഗോപാലിൻ്റെ തുന്നൽക്കാരൻ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.

## Article Content

**** പൊന്ന്യം ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ കെ.പൊന്ന്യം സ്മാരക സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പി.വേണുഗോപാലിന് കെ.ടി.ജലീൽ എം എൽ എ സമ്മാനിച്ചു. 25,000 രൂപയും ശിൽപവുമാണ് പുരസ്കാരം.ടി.പി.വേണുഗോപാലിൻ്റെ തുന്നൽക്കാരൻ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.

പൊന്ന്യം സർവീസ് സഹകരണ ബാങ്കിൻ്റെ പൊന്ന്യം സ്മാരക സമിതിയുടെ പ്രഥമ പുരസ്കാരമാണിത്. മലയാളികളുടെ ഇപ്പോഴത്തെ സാമൂഹികാവസ്ഥയും കഴിഞ്ഞു പോയ കാലത്തെ അവസ്ഥകളും വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന രചനകളാണ് ടി.പി.വേണുഗോപാലിൻ്റെ കഥകൾ വെളിവാക്കുന്നതെന്ന് കെ.ടി.ജലീൽ എം എൽ എ പറഞ്ഞു. സഹകാരി സംഗമം പ്രമുഖ സഹകാരിയും റബ്കോ ചെയർമാനുമായ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖല കേരളത്തിൽ ശക്തി പ്രാപിച്ചു വരുന്ന ഘട്ടത്തിൽ കോർപറേറ്റ് ഭീമൻമാർ അതിനെ തകർക്കാനുള്ള ശ്രമത്തിലാണെന്ന് കാരായി രാജൻ പറഞ്ഞു. ചലച്ചിത്ര ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യ അതിഥിയായിരുന്നു. വായന മനുഷ്യനെ ആന്തരികമായി ശക്തിപ്പെടുത്തുമെന്നും കുട്ടികളിൽ ഉൾപ്പെടെ വായനാശീലം വളർത്തിയെടുക്കണമെന്നും അവർ പറഞ്ഞു.

ബാങ്ക് പ്രസിഡൻ്റ് കെ.സുഗീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.പി.സനിൽ, തലശ്ശേരി സഹകരണ സംഘം ഇൻസ്പെക്ടർ ഇ.ഡി. ബീന, പുരസ്ക്കാര ജേതാവ് ടി.പി.വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. സ്മാരക സമിതി കൺവീനർ പൊന്ന്യം ചന്ദ്രൻ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.ആർ. രത്നാകരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/153895/kt-jalil-mla-presented-the-first-k-ponnyam-memorial-literary-award-instituted-by-ponnyam-bank-to-the-storyteller-t-p-venugopal)