---
title: "#ThalasseryPeruma |  പലസ്തീന് ദീപപ്രഭയിൽ  ഐക്യദാർഡ്യമർപ്പിച്ച് തലശേരി പെരുമ"
english_title: "Thalassery Peruma in solidarity with Palestine"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/153896/thalassery-peruma-in-solidarity-with-palestine"
published_at: "2023-10-15T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bd9244a81c_Untitled-4_copy.jpg"
keywords: []
---

# #ThalasseryPeruma |  പലസ്തീന് ദീപപ്രഭയിൽ  ഐക്യദാർഡ്യമർപ്പിച്ച് തലശേരി പെരുമ

> **Lead Summary:** ** തലശ്ശേരി:** സി.പി.എം. സംസ്ഥാന സെക്രട്ടറിമാരും ജനപ്രിയ നേതാക്കളുമായ കോടിയേരി ബാലകൃഷ്ണൻ, സി.എച്ച്. കണാരൻ സ്മരണകളുമായി തലശ്ശേരി പെരുമ സംഘടിപ്പിച്ചു. കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൌൺഹാളിൽ കാനത്തിൽ ജമീല എം.എൽ എ ഉൽഘാടനം നിർവ്വഹിച്ചു. 

## Article Content

** തലശ്ശേരി:** സി.പി.എം. സംസ്ഥാന സെക്രട്ടറിമാരും ജനപ്രിയ നേതാക്കളുമായ കോടിയേരി ബാലകൃഷ്ണൻ, സി.എച്ച്. കണാരൻ സ്മരണകളുമായി തലശ്ശേരി പെരുമ സംഘടിപ്പിച്ചു. കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൌൺഹാളിൽ കാനത്തിൽ ജമീല എം.എൽ എ ഉൽഘാടനം നിർവ്വഹിച്ചു. 

മുൻ നഗരസഭ ചെയർമാൻ എം.വി.മുഹമ്മദ് സലീം അധ്യക്ഷനായി. ഒപ്പന, കോൽക്കളി, അറവനമുട്ട്, വട്ടപ്പാട്ട്, മൈലാഞ്ചി മത്സരം, പുഞ്ചിരി മത്സരം, തലശ്ശേരിയുടെ തനത് പലഹാരങ്ങളുടെ പാചക മത്സരം, വ്യത്യസ്ഥ മേഖലയിലുള്ളവരെ ആദരിക്കൽ, ഇശൽ മെഹ്ഫിൽ, തുടങിയ കലാ മത്സരങ്ങളും കലാ പരിപാടികളും നടന്നു.

  നേതാക്കളായ വാഴയിൽ വാസു', മുഹമ്മ ദ് അഫ്സൽ, കാത്താണ്ടി റസാഖ്, ജാബിർ മാളിയേക്കൽ, സുരാജ് ചിറക്കര, അഡ്വ. എം. വി. മുഹമ്മദ് സലിം, എൻ.പി. ജസീൽ ,നൗഫൽ സി.പി.എം., ഷബാനഷാ നവാസ് ,ആമിന മാളിയേക്കൽ, നജ്മ ഹാഷിം, ടി.സി.ഖിലാബ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പലസ്തീൻ ജനതക്ക് ദീപപ്രഭയിൽ ഐക്യദാർഡ്യവുമൊരുക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/153896/thalassery-peruma-in-solidarity-with-palestine)