---
title: "#Seminar |  നിർമ്മിത, ബുദ്ധിയിലൂടെ ആതുര സേവന മേഖലയിൽ നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തിൽ തലശേരിയിൽ 19ന് അന്താരാഷ്ട്ര സെമിനാർ"
english_title: "19th #International #Seminar at #Thalassery on the Potential of #AdvancedTechnology in Smart Services through Built and Intelligence"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154283/19th-international-seminar-at-thalassery-on-the-potential-of-advanced-technology-in-smart-services-through-built-and-intelligence"
published_at: "2023-10-16T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d69852d480_Untitled-12_copy.jpg"
keywords: []
---

# #Seminar |  നിർമ്മിത, ബുദ്ധിയിലൂടെ ആതുര സേവന മേഖലയിൽ നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തിൽ തലശേരിയിൽ 19ന് അന്താരാഷ്ട്ര സെമിനാർ

> **Lead Summary:** **തലശേരി: ** കേരള ഹോസ്പിറ്റൽ ഫെഡറേഷൻ 25ാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശേരി: ** കേരള ഹോസ്പിറ്റൽ ഫെഡറേഷൻ 25ാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സഹകരണ ആശുപത്രികളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന ദ്വിദിന സെമിനാർ ഈ മാസം 19 ന് പേൾവ്യൂ റീജൻസിയിൽജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉത്ഘാടനം ചെയ്യും.ചടങ്ങിൽ ഫെഡറേഷൻ വൈസ് പ്രസിഡണ്ടും മുൻ എം.എൽ.എയുമായെ കെ കെ.കെ.ലതിക അധ്യക്ഷത വഹിക്കും.

രണ്ട് ദിവസം തുടരുന്ന സെമിനാറിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ സാറാ വീലർ ഉൾപെടെ പ്രമുഖരും പ്രഗൽഭരുമായ ശാസ്ത്രജ്ഞർ പ്രഭാഷണം നടത്തും അന്താരാഷ്ട്ര സെമിനാർ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ,നഴ്സുമാർ, പാരാമെഡിക്കൽ രംഗത്ത് പ്രവർ ത്തിക്കുന്നവർക്കും ഏറെ പ്രയോജനപ്പെടും.

ഒരു വർഷം നീളുന്ന പരിപാടിയിൽ പഠന ക്ലാസുകളും സഹകരണ ആശുപത്രികൾ അഭിമുഖീകരിക്കുന്ന പ്രശ്ന പരിഹാരത്തിനായുള്ള ഏക ദിന സെമിനാറും നടത്തും.ഫെഡറേഷന്  കീഴിൽ പണിയുന്ന ഇ.നാരായണൻ മെമ്മോറിയൽ ഗവേഷണ കേന്ദ്രത്തിനും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനും ഉടൻ തറക്കല്ലിടും.

വാർത്താ സമ്മേളനത്തിൽ ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ സി. മോഹനൻ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.വേലായുധൻ, ഡവലപ്മെന്റ് ഓഫീസർ ജിജു ജനാർദ്ദനൻ, പ്രിൻസിപ്പൽമാരായ ഡോ.സ്വപ്നേ ജേ ജോസ്, പ്രൊ. വി.ടി. സജി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154283/19th-international-seminar-at-thalassery-on-the-potential-of-advanced-technology-in-smart-services-through-built-and-intelligence)