---
title: "#strike |  മുഴപ്പിലങ്ങാട്ടെ ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്രം വേണം ;  ജനകീയ സമരം 63  ദിവസം പിന്നിട്ടു"
english_title: "People want freedom of movement everywhere;63 days of popular strike have passed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154458/people-want-freedom-of-movement-everywhere63-days-of-popular-strike-have-passed"
published_at: "2023-10-17T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e4f3092180_Untitled-8_copy.jpg"
keywords: []
---

# #strike |  മുഴപ്പിലങ്ങാട്ടെ ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്രം വേണം ;  ജനകീയ സമരം 63  ദിവസം പിന്നിട്ടു

> **Lead Summary:** **ത*ലശ്ശേരി :*** മുഴപ്പിലങ്ങാട്ടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള ജനകീയ സമരം 63 ദിവസം പിന്നിട്ടു. സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മനുഷ്യശ്യംഖല തീർത്തു. പ്രതിഷേധ സമരത്തിൽ ആയിരങ്ങൾ അണിനിരന്നപ്പോൾ ശ്രീനാരായണ മഠം മുതൽ എഫ്.സി.ഐ. ഗോഡൗൺ വരെ അക്ഷരാർത്ഥത്തിൽ മനുഷ്യ മതിലായി മാറി.

## Article Content

**ത*ലശ്ശേരി :*** മുഴപ്പിലങ്ങാട്ടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള ജനകീയ സമരം 63 ദിവസം പിന്നിട്ടു. സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മനുഷ്യശ്യംഖല തീർത്തു. പ്രതിഷേധ സമരത്തിൽ ആയിരങ്ങൾ അണിനിരന്നപ്പോൾ ശ്രീനാരായണ മഠം മുതൽ എഫ്.സി.ഐ. ഗോഡൗൺ വരെ അക്ഷരാർത്ഥത്തിൽ മനുഷ്യ മതിലായി മാറി.

ഡി.സി.സി. ജനറൽ സിക്രട്ടറി എം.കെ.മോഹൻ ഉദ്ഘാടനം ചെയ്തു. അറത്തിൽ സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സി.വിവേക്, തറമ്മൽ നിയാസ്, കെ.സുരേഷ്, സി.എം.നജീബ്, എം.റീജ. കെ.വി.റജീന. പി.വി.ഷാനു, സിറാജ്, എൻ.വി.രാജീവൻ, എന്നിവർ സംസാരിച്ചു.

സി.വി.ഇബ്രാഹിം, സി.ദാസൻ, ആർ.മഹാദേവൻ, എ.ദിനേശൻ, എം.സി.സുധീർബാബു, കെ.കുമാരൻ, ബീന വട്ടക്കണ്ടി, വി.അജിത, കെ.സ്മിത, സി.സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154458/people-want-freedom-of-movement-everywhere63-days-of-popular-strike-have-passed)