---
title: "# march |  തലശേരിയിൽ ഓട്ടോ ഡ്രൈവർമാർ മാർച്ചും, ധർണയും നടത്തി"
english_title: "Auto drivers staged a march and dharna in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154592/auto-drivers-staged-a-march-and-dharna-in-thalassery"
published_at: "2023-10-17T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652eaac21f7e3_Untitled-7_copy.jpg"
keywords: []
---

# # march |  തലശേരിയിൽ ഓട്ടോ ഡ്രൈവർമാർ മാർച്ചും, ധർണയും നടത്തി

> **Lead Summary:** **തലശേരി: ** തലശേരിയിൽ ഓട്ടോ ഡ്രൈവർമാർ മാർച്ചും, ധർണയും നടത്തി ഓട്ടോറിക്ഷകൾക്ക് ടി എം സി നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഡ്രൈവർമാർ തലശ്ശേരി മുനിസിപ്പൽ ഓഫീസിനു മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.

## Article Content

**തലശേരി: ** തലശേരിയിൽ ഓട്ടോ ഡ്രൈവർമാർ മാർച്ചും, ധർണയും നടത്തി ഓട്ടോറിക്ഷകൾക്ക് ടി എം സി നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഡ്രൈവർമാർ തലശ്ശേരി മുനിസിപ്പൽ ഓഫീസിനു മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.

സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം, സി.പി .ഷൈജൻ ഉദ്ഘാടനം ചെയ്തു. പി പി സുജീത് കുമാർ അധ്യക്ഷനായി. നേതാക്കളായ വി പി സജീവൻ, എം ബാലൻ, അമീർ ചേറ്റംകുന്ന് എന്നിവർ സംസാരിച്ചു.

കൗൺസിലർമാരായ അഡ്വ. കെ.എം ശ്രീശൻ, കെ. ഭാർഗവൻ, യൂണിയൻ നേതാക്കളായ വി.പി. സജീവൻ, പി.പി.സജിത് കുമാർ, ഹനീഫ് കായ്യത്ത് തുടങ്ങിയവർ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണിക്ക് നിവേദനം നൽകി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154592/auto-drivers-staged-a-march-and-dharna-in-thalassery)