---
title: "പാത്തിപ്പാലം സ്വദേശിയുടെ 5 ലക്ഷം കവർന്ന കേസ് ; മാക്കുനി  സ്വദേശിയെ പാനൂർ പൊലീസ് പിടികൂടി"
english_title: "5 lakh theft case of Pathipalam native;Panur police arrested a native of Makuni"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154789/5-lakh-theft-case-of-pathipalam-nativepanur-police-arrested-a-native-of-makuni"
published_at: "2023-10-18T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പാത്തിപ്പാലം സ്വദേശിയുടെ 5 ലക്ഷം കവർന്ന കേസ് ; മാക്കുനി  സ്വദേശിയെ പാനൂർ പൊലീസ് പിടികൂടി

> **Lead Summary:** ***പാത്തിപ്പാലം: *** പാത്തിപ്പാലം സ്വദേശിയുടെ 5 ലക്ഷം കവർന്ന കേസ് ; മാക്കുനി സ്വദേശിയെ പാനൂർ പൊലീസ് പിടികൂടി പാത്തിപ്പാലം സ്വദേശിയുടെ 5ലക്ഷത്തോളം രൂപ പാറാട് വച്ച് തട്ടിപറിച്ച കേസിൽ ഒരാളെ കൂടി പാനൂർ പൊലീസ് പിടികൂടി.

## Article Content

***പാത്തിപ്പാലം: *** പാത്തിപ്പാലം സ്വദേശിയുടെ 5 ലക്ഷം കവർന്ന കേസ് ; മാക്കുനി സ്വദേശിയെ പാനൂർ പൊലീസ് പിടികൂടി പാത്തിപ്പാലം സ്വദേശിയുടെ 5ലക്ഷത്തോളം രൂപ പാറാട് വച്ച് തട്ടിപറിച്ച കേസിൽ ഒരാളെ കൂടി പാനൂർ പൊലീസ് പിടികൂടി.

മാക്കുനിയിലെ ആചാത്ത് ബിജോയിയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. എസ്.ഐ.രാജീവൻ ഒതയോത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ശ്രീജിത്ത്, ജോഷിത്ത്, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. .കേസിൽ 7പേർ നേരത്തെ പിടിയിലായിരുന്നു. ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. ഈ പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154789/5-lakh-theft-case-of-pathipalam-nativepanur-police-arrested-a-native-of-makuni)