---
title: "#'Raghaveeyam' |   'രാഘവീയം' സ്മരണാഞ്ജലി നാളെ തലശേരിയിൽ"
english_title: "'Raghaveeyam' tribute tomorrow in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154791/raghaveeyam-tribute-tomorrow-in-thalassery"
published_at: "2023-10-18T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fa7be35c82_Untitled-3_copy.jpg"
keywords: []
---

# #'Raghaveeyam' |   'രാഘവീയം' സ്മരണാഞ്ജലി നാളെ തലശേരിയിൽ

> **Lead Summary:** കെ.രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ സംഗീത കലാപഠന ഗവേഷണ കേന്ദ്രം, നാടക് തലശ്ശേരി മേഖല കമ്മിറ്റിയുടെ സഹകരണത്തോടെ, കെ.രാഘവൻമാസ്റ്ററുടെ ഓർമ്മദിനമായ ഒക്ടോബർ 19 ന് മാസ്റ്ററുടെ ജന്മനാടായ തലശ്ശേരിയിൽ രാഘവീയം അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു ' കാലത്ത് 10 മണിക്ക് സെൻ്റിനറി പാർക്കിലെ രാഘവൻമാസ്റ്ററുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തും.

## Article Content

കെ.രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ സംഗീത കലാപഠന ഗവേഷണ കേന്ദ്രം, നാടക് തലശ്ശേരി മേഖല കമ്മിറ്റിയുടെ സഹകരണത്തോടെ, കെ.രാഘവൻമാസ്റ്ററുടെ ഓർമ്മദിനമായ ഒക്ടോബർ 19 ന് മാസ്റ്ററുടെ ജന്മനാടായ തലശ്ശേരിയിൽ രാഘവീയം അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു ' കാലത്ത് 10 മണിക്ക് സെൻ്റിനറി പാർക്കിലെ രാഘവൻമാസ്റ്ററുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തും.

തുടന്ന് സ്മരണാഞ്‌ജലി പ്രശസ്ത സംഗീതസംവിധായകനും ഫൗണ്ടേഷൻ ഉപദേശകസമിതി അംഗവുമായ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.കെ മാരാർ അദ്ധ്യക്ഷത വഹിക്കും. മുകുന്ദൻ മഠത്തിൽ,ഡോ. മഹേഷ് മംഗലാട്ട് , ഡോ.പ്രശാന്ത് കൃഷ്ണൻ, പൊന്ന്യം ചന്ദ്രൻ, അഡ്വ.കെ.കെ. രമേഷ്, അനിൽമാരാത്ത്, ചാലക്കര പുരുഷു , കെ.ശിവദാസൻ എന്നിവർ സംബന്ധിക്കും.

വിനോദ് നരോത്ത് സ്വാഗതവും സുരേഷ് ചെണ്ടയാട് നന്ദിയും പറയും. വൈകീട്ട് 5.30 ന് തലശേരി ബ്രണ്ണൻ ഹൈസ്കൂളിൽ അനുസ്മരണ സമ്മേളനംപത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തലശ്ശേരി മുൻസിപ്പൽ ചെയർ പേഴ്സൺ ജമുനറാണി അദ്ധ്യക്ഷത വഹിക്കും.കെ.പി.മോഹനൻ എം എൽ എ .മുഖ്യാതിഥിയായിരിക്കും.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ സെക്രട്ടറി ടി.വി.ബാലൻ ആമുഖഭാഷണവും പ്രശസ്ത ഗായകനും ഫൗണ്ടേഷൻ പ്രസിഡണ്ടുമായ വി.ടി. മുരളി അനുസ്മരണ പ്രഭാഷണവും നടത്തും. ലിബർട്ടി ബഷീർ, പ്രദീപ് ചൊക്ലി, സീതാ നാഥ് ,എ.എം ദിലീപ് കുമാർ ,സുരേഷ് കൂത്തുപറമ്പ്, സുരാജ് ചിറക്കര എന്നിവർ സ്മരണാഞ്ജലി അർപ്പിക്കും. നടൻ സുശീൽകുമാർ തിരുവങ്ങാട് സ്വാഗതവും ടി.ടി.വേണുഗോപാൽ നന്ദിയും പറയും. വിവിധ മേഖലകളിൽ സമഗ്രസംഭാവന നല്കിയവരെ ചടങ്ങിൽ ആദരിക്കും.

ടി.പി.കുഞ്ഞിരാമൻ മാസ്റ്റർ (ചമയം/സംഗീതം) വസന്തൻ മാസ്റ്റർ (സംഗീതം) ബാലകൃഷ്ണൻ പാപ്പപിനിശ്ശേരി (നാടകം) രാഘവൻ പാലായി (നാടകം)യദു ഈയ്യത്തും കാട് (നാടകം) വസന്ത ടീച്ചർ ( നൃത്തം) എന്നിവരെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ആദരിക്കും. തുടർന്ന് എ.എം ദിലീപ്കുമാർ നയിക്കുന്ന ഗാനമേളയിൽ രാഘവൻ മാസ്റ്റർ ഈണം നല്കിയ ഗാനങ്ങൾ അവതരിപ്പിക്കും കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അരലക്ഷം രൂപയുടെ അവാർഡ് വിഖ്യാത സംഗീതജ്ഞൻ പി.ആർ.

കുമാര കേരളവർമ്മ ക്ക് നൽകും.ഇതിന് മുൻപ് ശ്രീകുമാരൻ തമ്പി ,വിദ്യാധരൻ മാസ്റ്റർ, പി.ജയചന്ദ്രൻ എന്നിവരാണ് ഈ അവാർഡിന്നർഹനായതെന്ന് ചെയർമാൻ വി.ടി.മുരളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട്, നാടക് ജില്ലാ പ്രസിഡണ്ട് ടി.ടി.വേണുഗോപാൽ, ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി ,ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ,ഗായകൻ ജയൻ പരമേശ്വരൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154791/raghaveeyam-tribute-tomorrow-in-thalassery)