---
title: "#vs |  നൂറിന്റെ നിറവില്‍ വിഎസ് ; കുടുംബക്ഷേത്രത്തില്‍ പ്രത്യേകപൂജ നടത്തി കുടുംബം"
english_title: "VS at the age of 100;The family performed a special pooja at the family temple"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154860/vs-at-the-age-of-100the-family-performed-a-special-pooja-at-the-family-temple"
published_at: "2023-10-18T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fda3972329_Untitled-7_copy.jpg"
keywords: []
---

# #vs |  നൂറിന്റെ നിറവില്‍ വിഎസ് ; കുടുംബക്ഷേത്രത്തില്‍ പ്രത്യേകപൂജ നടത്തി കുടുംബം

> **Lead Summary:** ** **നൂറു വയസ്സ് തികയുന്ന മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്റെപേരില്‍കുടുംബക്ഷേത്രത്തില്‍ പ്രത്യേക പൂജ. വിഎസിന്റെ ജന്മനാളായ അനിഴം ദിവസമായ ഇന്നാണ്പൂജനടത്തിയത്. വിഎസിന്റെ പേരിൽ അന്നപൂർണേശ്വരിക്കും ഉപദേവീദേവന്മാർക്കും പൂജയുണ്ട്. പാൽപ്പായസ നിവേദ്യവുമുണ്ടാകും.

## Article Content

** **നൂറു വയസ്സ് തികയുന്ന മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്റെപേരില്‍കുടുംബക്ഷേത്രത്തില്‍ പ്രത്യേക പൂജ. വിഎസിന്റെ ജന്മനാളായ അനിഴം ദിവസമായ ഇന്നാണ്പൂജനടത്തിയത്. വിഎസിന്റെ പേരിൽ അന്നപൂർണേശ്വരിക്കും ഉപദേവീദേവന്മാർക്കും പൂജയുണ്ട്. പാൽപ്പായസ നിവേദ്യവുമുണ്ടാകും.

വാരനാട്ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തി രാജന്റെയും നേതൃത്വത്തിലാണു പൂജ. വിഎസിന്റെ പേരിൽ എല്ലാജന്മനക്ഷത്രത്തിലും മാലൂർ കാവിൽ ദേവീക്ഷേത്രത്തിൽ വഴിപാട് നടത്താറുണ്ട്. ഭാര്യ വസുമതിയും മകൻ അരുൺകുമാറും എത്താറുണ്ടെന്നും സാമ്പത്തിക സഹായം നൽകാറുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

1923ഒക്ടോബർ20ന്അനിഴംനക്ഷത്രത്തിൽ മണ്ണഞ്ചേരി പടിഞ്ഞാറ് മാലൂർ തോപ്പിൽ വീട്ടിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം. വിഎസിന്റെ നൂറാം ജന്മദിനത്തോട്അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും മറ്റും ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും.

സിപിഐ കേന്ദ്രക്കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. അച്യുതാനന്ദൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154860/vs-at-the-age-of-100the-family-performed-a-special-pooja-at-the-family-temple)