---
title: "#POCSO|  കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത മകളെ പിതാവും ബന്ധുവും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ  പോക്സോ കേസ്"
english_title: "#POCSO case filed in Kannur on complaint that father and relative tried to molest minor daughter"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154883/pocso-case-filed-in-kannur-on-complaint-that-father-and-relative-tried-to-molest-minor-daughter"
published_at: "2023-10-18T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ff6e15a3c4_Untitled-9_copy.jpg"
keywords: []
---

# #POCSO|  കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത മകളെ പിതാവും ബന്ധുവും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ  പോക്സോ കേസ്

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത മകളെ പിതാവും ബന്ധുവും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോക്സോ കേസ് പ്രായപൂർത്തിയാകാത്ത മകളെ പിതാവും ബന്ധവും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത മകളെ പിതാവും ബന്ധുവും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോക്സോ കേസ് പ്രായപൂർത്തിയാകാത്ത മകളെ പിതാവും ബന്ധവും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു.

ടൗൺ സ്റ്റേഷൻ പരിധിയിലെ 13 കാരിയുടെ പരാതിയിലാണ് കേസ്. 2021 ഡിസമ്പറിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. സ്വന്തം വീട്ടിൽ വച്ച് പിതാവും, ബന്ധുവീട്ടിൽ വച്ച് ബന്ധുവും പീഡിപ്പിച്ചെന്ന് കുട്ടി പറയുകയായിരുന്നു.

ഈ വിവരം ചൈൽഡ് ലൈൻ പൊലീസിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു. പിതാവിനെതിരെ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154883/pocso-case-filed-in-kannur-on-complaint-that-father-and-relative-tried-to-molest-minor-daughter)