---
title: "#complaint |  36 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു"
english_title: "The# police registered a case on the #complaint that he was cheated by buying Rs.36 lakh"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/154994/the-police-registered-a-case-on-the-complaint-that-he-was-cheated-by-buying-rs36-lakh"
published_at: "2023-10-19T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530b53e5a879_download.jpg"
keywords: []
---

# #complaint |  36 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ : ** 36 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു ബിസിനസിൽ പങ്കാളിയാക്കാമെന്നും ഉയർന്ന ലാഭവിഹിതം നൽകാമെന്നും വിശ്വസിപ്പിച്ച് 36 ലക്ഷം രൂ പ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പഴയങ്ങാടി പോലിസ് കേസെടുത്തു.

## Article Content

**കണ്ണൂർ : ** 36 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു ബിസിനസിൽ പങ്കാളിയാക്കാമെന്നും ഉയർന്ന ലാഭവിഹിതം നൽകാമെന്നും വിശ്വസിപ്പിച്ച് 36 ലക്ഷം രൂ പ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പഴയങ്ങാടി പോലിസ് കേസെടുത്തു.

ഏഴോം ബോട്ട് കടവിലെ ചപ്പൻ മുജീബിന്റെ (52) പരാതിയിലാണ് പഴയ ടിബീവി റോഡിലെ തന്തക്കാക്കി നസറുള്ള (38)ക്കെതിരെ കേസെടുത്തത്. 2020 ആഗസ്ത് മാസത്തിലാണ് പരാതിക്കാരൻ ബിസിനസിൽ പങ്കാളിയാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ബേങ്ക് വഴിയും നേരിട്ടും 36 ലക്ഷം രൂപ നൽകിയത്.

പിന്നീട് ലാഭ വിഹിതമോ, ബിസിനസിൽ പങ്കാളിത്തമോ നൽകാതെ വന്ന ഘട്ടത്തിൽ പണം തിരിച്ചു ചോദിച്ചപ്പോൾ അഞ്ച് ലക്ഷം രൂപയുടെ വ്യാജ ഒപ്പിട്ട ചെക്ക് നൽകി വഞ്ചി ച്ചുവെന്നും പരാതിയിലുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/154994/the-police-registered-a-case-on-the-complaint-that-he-was-cheated-by-buying-rs36-lakh)