---
title: "#Ayurvedicmassagecenter|  തലശേരിയിലെ വിവാദ  ആയുർവേദ മസാജ് കേന്ദ്രം അടച്ചുപൂട്ടണമെന്ന് അഭിഭാഷകരും, ഡോക്ടറും  എസിപിക്ക് പരാതി നൽകി."
english_title: "Lawyers and doctors have filed a complaint with the ACP demanding the closure of the controversial Ayurvedic massage center in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/155387/lawyers-and-doctors-have-filed-a-complaint-with-the-acp-demanding-the-closure-of-the-controversial-ayurvedic-massage-center-in-thalassery"
published_at: "2023-10-20T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653219e270b0b_Untitled-1_copy.jpg"
keywords: []
---

# #Ayurvedicmassagecenter|  തലശേരിയിലെ വിവാദ  ആയുർവേദ മസാജ് കേന്ദ്രം അടച്ചുപൂട്ടണമെന്ന് അഭിഭാഷകരും, ഡോക്ടറും  എസിപിക്ക് പരാതി നൽകി.

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിലെ ആയൂർവേദ മസ്സാജ് കേന്ദ്രത്തിന്റെ മറവിൽ അനാശ്യാസമെന്ന് തലശ്ശേരി എ.സി.പി.ക്ക് പരാതി. എൻ.സി.സി. റോഡിൽ ഡാലിയ ആർക്കേഡിൽ പ്രവർത്തിച്ചു വരുന്ന ലോട്ടസ് ആയ്യൂർവേദ സ്പാ എന്ന സ്ഥാപനം അടച്ച് പൂട്ടാൻ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകരും, ഡോക്ടറും ഉൾപ്പെടെയുള്ളവരുടെ പരാതി.

## Article Content

**തലശ്ശേരി: **തലശ്ശേരിയിലെ ആയൂർവേദ മസ്സാജ് കേന്ദ്രത്തിന്റെ മറവിൽ അനാശ്യാസമെന്ന് തലശ്ശേരി എ.സി.പി.ക്ക് പരാതി. എൻ.സി.സി. റോഡിൽ ഡാലിയ ആർക്കേഡിൽ പ്രവർത്തിച്ചു വരുന്ന ലോട്ടസ് ആയ്യൂർവേദ സ്പാ എന്ന സ്ഥാപനം അടച്ച് പൂട്ടാൻ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകരും, ഡോക്ടറും ഉൾപ്പെടെയുള്ളവരുടെ പരാതി.

ഈ സ്ഥാപനത്തിന്റെ തൊട്ടടുത്തായി പ്രവർത്തിച്ചു വരു ന്ന അഭിഭാഷകരുടെ ഓഫീസും, വനിതാ ഡോക്ടർ നടത്തി വരുന്ന ക്ലിനിക്കും, മറ്റ് സ്ഥാപനങ്ങളുമുണ്ട്. തിരുമ്മൽ കേന്ദ്രങ്ങളിലെത്തുന്നവരുടെ ശല്യം കാരണം വക്കീൽ ഓഫീസും, ക്ലിനിക്കും പ്രവർത്തിപ്പിക്കാൻ പറ്റാത്ത അവസ്ഥതയി ലുമാണ്.

നേരത്തെ ഈ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് തിരുമ്മലിന് എത്തിയ യുവാവിനെതിരെയും, ജീവനക്കാരനെതിരെയും കേസ് നിലവിലുണ്ട്.

സ്ഥാപനം നടത്തുന്ന ആളും മറ്റും മുൻകൂർ ജാമ്യം തേടുകയും ചെയ്തിരുന്നു. പിന്നീട് സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തതായിരുന്നു. സ്ഥാപനം നടത്താൻ യോഗ്യതയുള്ള ആയുർവേദ ഡോക്ടർമാരോ, തെറാപിസ്റ്റുകളോ ഇവിടെ ഇല്ലെന്നും ആണ് അഭിഭാഷകരായ സാജു ജോസഫ്, കെ.ജെ.ജോസഫ്, അർജു ജോസഫ്, ഡോ.അജ്ജു, അസ്ലം വി.സി. തുടങ്ങിയവർ തലശേരി അസി. പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/155387/lawyers-and-doctors-have-filed-a-complaint-with-the-acp-demanding-the-closure-of-the-controversial-ayurvedic-massage-center-in-thalassery)