---
title: "#Speaker |  തലശേരിയിൽ നടന്ന ജനസമക്ഷം പരിപാടിയിൽ  ഉദ്യോഗസ്ഥർക്ക് സ്പീക്കറുടെ  നിശിത  വിമർശം ;  മാധ്യമ പ്രവർത്തകർ എത്തിയതെങ്ങനെയെന്നും ചോദ്യം "
english_title: "#Speaker's sharp #criticism of officials in public meeting held in #Thalassery;How did the media #workers reach the# question?"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/155584/speakers-sharp-criticism-of-officials-in-public-meeting-held-in-thalasseryhow-did-the-media-workers-reach-the-question"
published_at: "2023-10-20T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65329c1e123e4_Untitled-2_copy.jpg"
keywords: []
---

# #Speaker |  തലശേരിയിൽ നടന്ന ജനസമക്ഷം പരിപാടിയിൽ  ഉദ്യോഗസ്ഥർക്ക് സ്പീക്കറുടെ  നിശിത  വിമർശം ;  മാധ്യമ പ്രവർത്തകർ എത്തിയതെങ്ങനെയെന്നും ചോദ്യം 

> **Lead Summary:** **തലശേരി: ** തലശേരി മണ്ഡലത്തിൽ 21 ന് നടക്കുന്ന നവകേരള സദസിനായി ടൗൺ ഹാളിൽ സംഘടിപ്പിച്ച ജനസമക്ഷം യോഗത്തിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്പീക്കറുടെ രൂക്ഷ വിമർശനം. പല വകുപ്പ് മേധാവികളും പരിപാടിക്കെത്താതെ ഉദ്യോഗസ്ഥരെത്തിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വലിയൊരു പരിപാടിയാണ് നടക്കുന്നത്.

## Article Content

**തലശേരി: ** തലശേരി മണ്ഡലത്തിൽ 21 ന് നടക്കുന്ന നവകേരള സദസിനായി ടൗൺ ഹാളിൽ സംഘടിപ്പിച്ച ജനസമക്ഷം യോഗത്തിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്പീക്കറുടെ രൂക്ഷ വിമർശനം. പല വകുപ്പ് മേധാവികളും പരിപാടിക്കെത്താതെ ഉദ്യോഗസ്ഥരെത്തിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വലിയൊരു പരിപാടിയാണ് നടക്കുന്നത്.

സ്പീക്കറുടെ മണ്ഡലവും, മുഖ്യമന്ത്രിയുടെ ജില്ലയുമാണ്. ചെറിയ വീഴ്ച പോലും മാധ്യമങ്ങൾ ആഘോഷിക്കും. ഓപ്പറേഷൻ തിരക്കുകൾക്കിടയിലാണ് മലബാർ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ.സതീശ് ബാലസുബ്രഹ്മണ്യം എത്തിയത്. സബ് കലക്ടർ സന്ദീപ് കുമാറിൻ്റെ ഔദ്യോഗിക ജീവിതത്തിലെ വലിയ പരിപാടിയായിരിക്കുമിതെന്നും, എല്ലാവരും തിരക്കുകൾ മാറ്റിവയ്ക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകരുള്ളതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും, ആരാണ് ഇവരെ ക്ഷണിച്ചതെന്ന് തനിക്കറിയില്ലെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ സെക്രട്ടറി രൂപീകരിച്ച പ്രസ് റിലേഷൻ ഗ്രൂപ്പിൽ വന്ന അറിയിപ്പ് പ്രകാരമാണ് സ്പീക്കറുടെ പരിപാടിക്ക് മാധ്യമ പ്രവർത്തകരെത്തിയത്. തലശേരി മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് - പഞ്ചായത്ത് - നഗരസഭാ പ്രസിഡൻറ്മാരും യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/155584/speakers-sharp-criticism-of-officials-in-public-meeting-held-in-thalasseryhow-did-the-media-workers-reach-the-question)