---
title: "#KeralaStateFilm|  ജിത്തു കോളയാടിനെ  കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു."
english_title: "Jithu Koliyad has been elected as a member of the Board of Directors of the Kerala State Film Development Corporation."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/155790/jithu-koliyad-has-been-elected-as-a-member-of-the-board-of-directors-of-the-kerala-state-film-development-corporation"
published_at: "2023-10-21T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65338dadf2f75_Untitled-7_copy.jpg"
keywords: []
---

# #KeralaStateFilm|  ജിത്തു കോളയാടിനെ  കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു.

> **Lead Summary:** തലശ്ശേരി: ജിത്തു കോളയാടിനെ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഹ്രസ്വചിത്ര, ഡോക്യമെന്ററി സംവിധായകനും, ഛായാഗ്രഹകനും തിരക്കഥാകൃത്തുമാണ് ജിത്തു കോളയാട്. മുൻ കേരള സർക്കാർ ടെലിവിഷൻ അവാർഡ് ജൂറി മെമ്പറും, അന്തരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽപ്രൈമറി ജൂറി മെമ്പറുമാണ്.

## Article Content

തലശ്ശേരി: ജിത്തു കോളയാടിനെ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഹ്രസ്വചിത്ര, ഡോക്യമെന്ററി സംവിധായകനും, ഛായാഗ്രഹകനും തിരക്കഥാകൃത്തുമാണ് ജിത്തു കോളയാട്. മുൻ കേരള സർക്കാർ ടെലിവിഷൻ അവാർഡ് ജൂറി മെമ്പറും, അന്തരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽപ്രൈമറി ജൂറി മെമ്പറുമാണ്.

ഏഴ് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകളും, നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിക്കപ്പെട്ടതുമായ The Mother, നീല നിറമുള്ള പട്ടങ്ങൾ എന്നീ ഹ്രസ്വചിത്രങ്ങൾ ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഒട്ടേറെ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപത് വർഷത്തോളമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന വിവിധ ചലച്ചിത്രമേളകളുടേയും ക്യാമ്പുകളേയും സംഘാടകരിലൊരാളായി പ്രവർത്തിച്ചിട്ടുണ്ട്.

തലശ്ശേരിയിൽ വച്ചു നടന്ന സംസ്ഥാന ചലച്ചിത അവാർഡ് വിതരണ ചടങ്ങിന്റെ സംഘാടനത്തിൽ മുന്നിൽ നിന്നു പ്രവർത്തിച്ചു. ഇടനാഴിയിലെ കണ്ണാടികൾ, നിലവിളികൾ നിശ്ശബ്ദമല്ല, INDIA- MAGIC OF HARMONY, മറുപുറം, U-TURN, മാന്ത്രിക മുത്തച്ഛൻ, കാവേ പൊലി, പൂമ്പാറ്റകളുടെ പറുദീസ, കോടിയേരി - ഒരു ദേശം -ഒരു കാലം, WINGS OF KANNUR, ISLAND OF BOOKS എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/155790/jithu-koliyad-has-been-elected-as-a-member-of-the-board-of-directors-of-the-kerala-state-film-development-corporation)