---
title: "രണ്ട് മാസം മുമ്പ് തലശ്ശേരിയിൽ നിന്നും കാണാതായ  ട്രാവലർ  പേരാമ്പ്രയിൽ  കണ്ടെത്തി ; 2 പേർ റിമാൻ്റിൽ"
english_title: "The traveler who went missing from Thalassery two months ago was found in Perampara;2 people in remand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/155903/the-traveler-who-went-missing-from-thalassery-two-months-ago-was-found-in-perampara2-people-in-remand"
published_at: "2023-10-21T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533f36ab0ea9_Untitled-1_copy.jpg"
keywords: []
---

# രണ്ട് മാസം മുമ്പ് തലശ്ശേരിയിൽ നിന്നും കാണാതായ  ട്രാവലർ  പേരാമ്പ്രയിൽ  കണ്ടെത്തി ; 2 പേർ റിമാൻ്റിൽ

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിൽ നിന്നും കാണാതായ ടെമ്പോ ട്രാവലർ പേരാമ്പ്രയിൽ എടവരാട് ചേനായിയിൽ കണ്ടെത്തി. രണ്ട് മാസം മുമ്പാണ് തലശേരി മയ്യിൽ നാറാത്ത് ശ്രീജിത്തിന്റെ വിട്ടു പറമ്പിൽ നിർത്തിയിട്ട കെ എൽ 43 ജെ 2300 എന്ന ട്രാവലർ കാണാതായത്. തൊട്ടിൽപ്പാലം സ്വദേശി ആഷിഖിന്റെ ഉടമസ്ഥതയിലുള്ള വാഹനം മണപ്പുറം ഫിനാൻസിൽ നിന്നും ശ്രീജിത്ത് ലേലത്തിന് എടുത്തതായിരുന്നു.

## Article Content

**തലശ്ശേരി: **തലശ്ശേരിയിൽ നിന്നും കാണാതായ ടെമ്പോ ട്രാവലർ പേരാമ്പ്രയിൽ എടവരാട് ചേനായിയിൽ കണ്ടെത്തി. രണ്ട് മാസം മുമ്പാണ് തലശേരി മയ്യിൽ നാറാത്ത് ശ്രീജിത്തിന്റെ വിട്ടു പറമ്പിൽ നിർത്തിയിട്ട കെ എൽ 43 ജെ 2300 എന്ന ട്രാവലർ കാണാതായത്. തൊട്ടിൽപ്പാലം സ്വദേശി ആഷിഖിന്റെ ഉടമസ്ഥതയിലുള്ള വാഹനം മണപ്പുറം ഫിനാൻസിൽ നിന്നും ശ്രീജിത്ത് ലേലത്തിന് എടുത്തതായിരുന്നു.

ശ്രീജിത്തിന്റെ പരാതിപ്രകാരം മയ്യിൽ പൊലീസ് ഇൻസ്പക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പക്ടർ ടി.ടി. അബൂബക്കർ സിദ്ദിഖ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർ ചേർന്ന് അന്വേഷണം നടത്തിവരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ റിമാന്റ് ചെയ്തു. 4 പേർ കൂടി ഇതിൽ പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു.

ഇവർക്കായി അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വാഹനം പേരാമ്പ്രയിൽ നിന്ന് കണ്ടെടുക്കുന്നത്. പേരാമ്പ്ര ഡിവൈഎസ്പി സി. കുഞ്ഞിമോയിൻകുട്ടിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡിന്റെ സഹായത്തോടെ പേരാമ്പ്ര, കുറ്റ്യാടി, കടിയങ്ങാട് ഭാഗങ്ങളിൽ അന്വേഷണം നടത്തുന്നതിനായിലാണ് എടവാട് ഭാഗത്ത് വാഹനം ഉപക്ഷിച്ച നിലയിൽ കണ്ടെത്തിയത്. .

ചേനായി ഭാഗത്ത് ഈ വാഹനം ഉപയോഗിക്കുന്നതായി മൂന്നു ദിവസം മുന്നേ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് പൊലീസ് സാന്നിധ്യം മനസിലാക്കിയ പ്രതികൾ വാഹനം ചേനായിയിൽ ഉപേക്ഷിക്കുകയായിരുന്നു. വാഹനം രൂപമാറ്റം വരുത്തിയാണ് മോഷ്ടാക്കൾ ഉപയോഗിച്ചത്. ഇതിനാൽ ഏറെ ശ്രമകരമായാണ് ഈ വാഹനത്തെ കണ്ടെത്തിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുനീർ, വിനീഷ്, സിഞ്ചുദാസ് എന്നിവരടങ്ങിയ സംഘമാണ് വാഹനം കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/155903/the-traveler-who-went-missing-from-thalassery-two-months-ago-was-found-in-perampara2-people-in-remand)