---
title: "# Thalassery |  ഫലസ്തീൻ ജനതക്ക്  ഐക്യദാർഡ്യം ;  തലശ്ശേരിയിൽ പടുകൂറ്റൻ റാലി  "
english_title: "3Solidarity with the #Palestinian people;Huge rally in #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/156965/solidarity-with-the-palestinian-peoplehuge-rally-in-thalassery"
published_at: "2023-10-26T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539f2449ed7d_Untitled-1_copy.jpg"
keywords: []
---

# # Thalassery |  ഫലസ്തീൻ ജനതക്ക്  ഐക്യദാർഡ്യം ;  തലശ്ശേരിയിൽ പടുകൂറ്റൻ റാലി  

> **Lead Summary:** **തലശ്ശേരി: ** ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ ഭരണകൂടം നടത്തുന്ന നരഹത്യയ്ക്കെതിരെ ഫലസ്തീൻ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച ബഹുജന റാലി തലശ്ശേരിയിൽ നടന്നു. തലശ്ശേരിയിലെ പൊതുമസമൂഹം ഒന്നിച്ചു അണിനിരന്ന റാലിയിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വൻ ജനാവലി പങ്കെടുത്തു.

## Article Content

**തലശ്ശേരി: ** ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ ഭരണകൂടം നടത്തുന്ന നരഹത്യയ്ക്കെതിരെ ഫലസ്തീൻ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച ബഹുജന റാലി തലശ്ശേരിയിൽ നടന്നു. തലശ്ശേരിയിലെ പൊതുമസമൂഹം ഒന്നിച്ചു അണിനിരന്ന റാലിയിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വൻ ജനാവലി പങ്കെടുത്തു.

സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച റാലി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ കൺവിനർ അഡ്വ അബ്ദുൽ കരീം ചേലേരി സമാപന സംഗമത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. അഡ്വ സി ടി സജിത്ത്, അഡ്വ കെ എ ലത്തീഫ്, എ കെ അബൂട്ടി ഹാജി, അഡ്വ പി വി സൈനുദ്ദീൻ

ഇബ്രാഹിം ബാഖവി പൊന്ന്യം, ലത്തീഫ് ഫൈസി മട്ടാമ്പ്രം, സി അബ്ദുൽ നാസർ, എൻ മഹമൂദ്, ഷാനിദ് മേക്കുന്ന്, റഹ്ദാദ് മൂഴിക്കര, ടി സി സലിം, പ്രൊഫ് യു സി മജീദ് എൻ സി ബഷീർ, സമീർ, യു കെ മുഹമ്മദ്, ജവാദ് അഹമ്മദ്, ഇ കെ യൂസഫ്, റബീസ്, എം അഹമ്മദ്, യു വി അഷ്റഫ്, സി എ അബൂബക്കർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/156965/solidarity-with-the-palestinian-peoplehuge-rally-in-thalassery)