---
title: "സതീശൻ പാച്ചേനിയുടെ ഓർമ്മകൾക്ക് ഒരു വയസ് ; പയ്യാമ്പലത്ത് നിർമ്മിച്ച സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്തു"
english_title: "One year old for Satheesan Patcheni's memories;The Smriti Mandapam constructed at Payyambalam was unveiled"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/157416/one-year-old-for-satheesan-patchenis-memoriesthe-smriti-mandapam-constructed-at-payyambalam-was-unveiled"
published_at: "2023-10-27T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bbf4f62019_Untitled-8_copy.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ ഓർമ്മകൾക്ക് ഒരു വയസ് ; പയ്യാമ്പലത്ത് നിർമ്മിച്ച സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്തു

> **Lead Summary:** ** ** മുൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഓർമദിനത്തിൽ കോൺഗ്രസ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നിർമിച്ച സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു.

## Article Content

** ** മുൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഓർമദിനത്തിൽ കോൺഗ്രസ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നിർമിച്ച സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു.

തുടർന്ന് കെ പി സി സി പ്രസിഡണ്ട് കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ നേതാക്കളായ രാജ് മോഹൻ ഉണ്ണിത്താൻ എം പി,ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, വിഎ നാരായണൻ, സോണി സെബാസ്റ്റ്യൻ, പി. എം നിയാസ്, ബിന്ദു കൃഷ്ണ, ഹക്കീം കുന്നേൽ, ടി സിദ്ധിഖ്, ചന്ദ്രൻതില്ലങ്കേരി, മേയർ ടിഒ മോഹനൻ, വി ടി ബൽറാം, ഷാനിമോൾ ഉസ്മാൻ, ഷമ മുഹമ്മദ്, അമൃത രാമകൃഷ്ണൻ, കെ പ്രമോദ്, രജനി രാമാനന്ദ്, ആലിപറ്റ ജമീല , എം പി ഉണ്ണികൃഷ്ണൻ, പി ടി മാത്യു

, കെ സി മുഹമ്മദ് ഫൈസൽ,സജീവ് മാറോളി, ശ്രീജ മഠത്തിൽ, വി പി അബ്ദുൾ റഷീദ്, റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ്, ടി.ജയകൃഷ്ണൻ, സിവി സന്തോഷ്, കൂക്കിരി രാജേഷ്, ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം, മുഹമ്മദ് ബ്ലാത്തൂർ,റഷീദ് കവ്വായി,എം സി അതുൽ, ബിജു ഉമ്മർ, എൻആർ മായൻ,സതീശൻ പാച്ചേനിയുടെ ഭാര്യ റീന, മകൻ ജവഹർ, മകൾ സാനിയോ, സഹോദരൻ സുരേഷ് പാച്ചേനി, മറ്റ് കുടുംബാംഗങ്ങ ളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു.

ജന്മനാടായ തളിപ്പറമ്പ് വെള്ളാവിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. രാജീവൻ വെള്ളാവ്, പി.വി.നാരായണൻ കുട്ടി, കെ.ബാലകൃഷ്ണൻ, ഇ.വി.സുരേശൻ മാസ്റ്റർ, സി.പത്മനാഭൻ, വി.വി. ഹരിദാസൻ, ഇ.വി.രാമചന്ദ്രൻ, എ.വി.കുഞ്ഞിരാമൻ നമ്പ്യാർ, ലാൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/157416/one-year-old-for-satheesan-patchenis-memoriesthe-smriti-mandapam-constructed-at-payyambalam-was-unveiled)