---
title: "പൊന്ന്യത്ത് സൗജന്യ മെഗാ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Ponniyath organized a free mega kidney disease screening camp"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/158372/ponniyath-organized-a-free-mega-kidney-disease-screening-camp"
published_at: "2023-10-31T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540dbc815f1f_IMG-20231031-WA0070.jpg"
keywords: []
---

# പൊന്ന്യത്ത് സൗജന്യ മെഗാ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  പൊന്ന്യം : തലശ്ശേരി ബൈത്തുൽമാൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും എം.എസ്. എസ് ചമ്പാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക പരിരക്ഷ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

 പൊന്ന്യം : തലശ്ശേരി ബൈത്തുൽമാൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും എം.എസ്. എസ് ചമ്പാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക പരിരക്ഷ ക്യാമ്പ് സംഘടിപ്പിച്ചു.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ ഉദ്ഘാടനം ചെയ്തു. വൃക്കരോഗം ക്രമാതീതമായി വർദ്ധിച്ചു വരികയും രോഗികൾ നിരന്തര ഡയാലിസിസിന് വിധേയരാകേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് വൃക്കരോഗം വരാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള രീതികളെ കുറിച്ചുള്ള ബോധവൽക്കരണവും ക്ലിനിക്കൽ പരിശോധനയും സംഘടിപ്പിച്ചത്.

കേരളത്തിലെ പ്രഗത്ഭ വൃക്കരോഗ വിദഗ്ദൻ കൺസൾടന്റ് നെഫ്രോളജിസ്റ്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. സന്ദീപ് ശ്രീധരൻ  ബോധവൽക്കരണ ക്ലാസും പരിശോധനയും  നിർവഹിച്ചു.    തലശ്ശേരിയിലെ ലിയോ ക്ലിനിക്കൽ ലാബിന്റെ നേതൃത്വത്തിൽ സൗജന്യ ലാബ് പരിശോധനയും നടത്തി. 

പ്രൊഫ. എ പി സുബൈർ ക്യാമ്പ് വിശദീകരണം നൽകി. എം എസ് എസ് ചമ്പാട് യൂണിറ്റ് പ്രസിഡണ്ട് പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ബൈത്തുൽ മാൽ ജനറൽ സെക്രട്ടറി കെ പി ഉമ്മർ, എം എസ് എസ്  ചമ്പാട് യൂണിറ്റ് സെക്രട്ടറി എ കെ ഇസ്മായിൽ, പൊന്ന്യംപാലം മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ, വാർഡ് അംഗം കെ സുനിത, എ കെ സക്കരിയ, റഫീക്ക് പാറയിൽ തുടങ്ങിയവർ സംസാരിച്ചു. 

പൊന്ന്യംപാലം മഹല്ല് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുസ്ലിം വെൽഫെയർ അസോസിയേഷൻ ക്യാമ്പിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇരുനൂറോളം പേർ ക്യാമ്പിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/158372/ponniyath-organized-a-free-mega-kidney-disease-screening-camp)