---
title: "ഇരുട്ടടി ; വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുത്തനെ കൂട്ടി."
english_title: "darkness; Commercial cooking gas prices have increased sharply"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/158536/darkness; Commercial cooking gas prices have increased sharply"
published_at: "2023-11-01T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541da1e78b75_images_(9).jpeg"
keywords: []
---

# ഇരുട്ടടി ; വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുത്തനെ കൂട്ടി.

> **Lead Summary:** ഇരുട്ടടി ; വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുത്തനെ കൂട്ടി.

## Article Content

ഇരുട്ടടി ; വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുത്തനെ കൂട്ടി.

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ കൂട്ടി. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണ കമ്പനികൾ കുത്തനെ ഉയർത്തിയത്. വിലവർധനവോടെ പുതുക്കിയ വില 1842 രൂപയായി.

അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികൾ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉൾപ്പെടെ ഉയരുന്ന സാഹചര്യമുണ്ട്.

ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 102 രൂപ കൂടി വർധിപ്പിച്ചതെന്നാണ് വിവരം. ഹോട്ടൽ മേഖലയിലുള്ളവർക്ക് സിലിണ്ടർ വില വർധിപ്പിച്ചത് തിരിച്ചടിയാകും.

വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ലെങ്കിലും ഹോട്ടൽ മേഖലയിലുള്ളവരെ വലിയരീതിയിലുള്ള വിലവർധനവ് ബാധിക്കും. അവശ്യസാധനങ്ങളുടെ വിലവർധനവിന് പുറമെ പാചകവാതകത്തിന്റെയും വില പലപ്പോഴായി വർധിപ്പിക്കുന്നത് ഹോട്ടൽ പ്രതിസന്ധിയിലാക്കുകയാണെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/158536/darkness; Commercial cooking gas prices have increased sharply)