---
title: "ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യ ;  സർക്കാരിന് വീഴ്ച പറ്റിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ."
english_title: "Farmer's suicide in Alappuzha;LDF convener EP Jayarajan said that the government has failed."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/161812/farmers-suicide-in-alappuzhaldf-convener-ep-jayarajan-said-that-the-government-has-failed"
published_at: "2023-11-13T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551cfe39e271_Untitled-3_copy.jpg"
keywords: []
---

# ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യ ;  സർക്കാരിന് വീഴ്ച പറ്റിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.

> **Lead Summary:** ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യ ; സർക്കാരിന് വീഴ്ച പറ്റിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കർഷകൻ്റെ ആത്മഹത്യ തെറ്റായ വഴിയിൽ വ്യാഖ്യാനിക്കാൻ ബിജെപിയും കോൺഗ്രസും ശ്രമിച്ചു.

## Article Content

ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യ ; സർക്കാരിന് വീഴ്ച പറ്റിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കർഷകൻ്റെ ആത്മഹത്യ തെറ്റായ വഴിയിൽ വ്യാഖ്യാനിക്കാൻ ബിജെപിയും കോൺഗ്രസും ശ്രമിച്ചു.

ഇത് തടയാൻ സർക്കാറിനായില്ല. നെൽ വില നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. സിബിൽ സ്കോർ കേന്ദ്ര സർക്കാർ നയമാണ്.

നെൽ സംഭരിക്കുന്നത് കേന്ദ്ര ഫുഡ് കോർപ്പറേഷൻ. പിആർഎസ് വായ്‌പ കൃത്യമായി അടയ്ക്കുന്നുണ്ട്. കർഷകരെ സഹായിക്കാനാണ് പിആർഎസ് ലോൺ. സമരം നടത്തേണ്ടത് കേന്ദ്രസർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും മുന്നിലാണെന്നും ഇ പി ജയരാജൻ കണ്ണൂരിൽ ' പത്രസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/161812/farmers-suicide-in-alappuzhaldf-convener-ep-jayarajan-said-that-the-government-has-failed)