---
title: "തലശേരി - മാഹി ദേശീയപാത പൊട്ടിപൊളിഞ്ഞു ; യൂത്ത് ലീഗ് ഹൈവേ മാർച്ച് നടത്തി"
english_title: "Thalassery-Mahi national highway cracked;Youth League held highway march"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/161959/thalassery-mahi-national-highway-crackedyouth-league-held-highway-march"
published_at: "2023-11-13T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655249ecf3ee3_Untitled-4_copy.jpg"
keywords: []
---

# തലശേരി - മാഹി ദേശീയപാത പൊട്ടിപൊളിഞ്ഞു ; യൂത്ത് ലീഗ് ഹൈവേ മാർച്ച് നടത്തി

> **Lead Summary:** തലശ്ശേരി - മാഹി ദേശീയ പാതയിലെങ്ങും റോഡുകൾ കുണ്ടും കുഴിയുമായി തകർന്നപ്പോൾ അപകടങ്ങൾ തുടർക്കഥയായും മരണവും സംഭവിച്ചിട്ടും അധികൃതർ കാണിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ചക്ക്യത്ത് മുക്ക് - പെട്ടിപ്പാലം ഹൈവേ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പെട്ടിപ്പാലത്ത് പ്രതിഷേധ സംഗമത്തോടെ സമാപിച്ചു.

## Article Content

തലശ്ശേരി - മാഹി ദേശീയ പാതയിലെങ്ങും റോഡുകൾ കുണ്ടും കുഴിയുമായി തകർന്നപ്പോൾ അപകടങ്ങൾ തുടർക്കഥയായും മരണവും സംഭവിച്ചിട്ടും അധികൃതർ കാണിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ചക്ക്യത്ത് മുക്ക് - പെട്ടിപ്പാലം ഹൈവേ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പെട്ടിപ്പാലത്ത് പ്രതിഷേധ സംഗമത്തോടെ സമാപിച്ചു.

പ്രതിഷേധ സംഗമം റഷീദ് തലായിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു ഷാനിദ് മേക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. തഫ്‌ലീം മാണിയാട്ട് സ്വാഗതവും ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു.

റഷീദ് കരിയാടൻ, പി.സി റിസാൽ, പി നൗഷാദ്, റഹ്മാൻ തലായി , സമാൻ കതിരൂർ, തഷ് രിഫ് ഉസ്സൻ മൊട്ട, ഖാലിദ് കൈവട്ടു . എന്നിവർ സംസാരിച്ചു. നൗഫൽ പന്ന്യന്നൂർ, അഫ്സൽ പുന്നോൽ, റമീസ് നരസിഹാ, ഫിറോസ് ഖാൻ, ശുഐബ്, ഷംഷീർ, ഷാജിർ, മഹറു ഫ് കെ.പി , ഗഫൂർ ചക്ക്യത്ത് മുക്ക് , ഷഫീർ വടക്കുമ്പാട് , ഷാഹിദ്, അസ്ഹറു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/161959/thalassery-mahi-national-highway-crackedyouth-league-held-highway-march)