---
title: "സംസ്ഥാനത്തുള്ള പ്രത്യേക സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാനില്ല ; അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിൽ നിന്നും ബസ് ഉടമകൾ പിൻ വാങ്ങി."
english_title: "In the special situation in the state, the people will not suffer more;Bus owners have also withdrawn from the indefinite private bus strike."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/162146/in-the-special-situation-in-the-state-the-people-will-not-suffer-morebus-owners-have-also-withdrawn-from-the-indefinite-private-bus-strike"
published_at: "2023-11-14T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655349d830492_Untitled-5_copy.jpg"
keywords: []
---

# സംസ്ഥാനത്തുള്ള പ്രത്യേക സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാനില്ല ; അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിൽ നിന്നും ബസ് ഉടമകൾ പിൻ വാങ്ങി.

> **Lead Summary:** ** **ഈ മാസം 21 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തിൽ നിന്നും സ്വകാര്യ ബസ് ഉടമകൾ പിന്മാറി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

## Article Content

** **ഈ മാസം 21 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തിൽ നിന്നും സ്വകാര്യ ബസ് ഉടമകൾ പിന്മാറി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

149 കിലോമീറ്റർ ദൈർഘ്യത്തിൽ സർവീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ആന്റണി രാജു ബസ് ഉടമകൾക്ക് ഉറപ്പു നൽകി.

അതേസമയം സീറ്റ് ബെൽറ്റ്, ക്യാമറ എന്നിവയിൽ പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നവംബർ മുതൽ ഫിറ്റ്നസ് ടെസ്റ്റ് നടത്തുമ്പോൾ സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് മന്ത്രി അറിയിച്ചു.

140 കിലോമീറ്ററുകൾ വരെയുള്ള പെർമിറ്റുകൾ നിർത്തണമെന്നമന്ത്രി അംഗീകരിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ വിഷയത്തിൽ മന്ത്രി ഉറപ്പൊന്നും നൽകിയിട്ടില്ല. ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചത്.

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട എന്നതു കണക്കിലെടുത്താണ് സമരത്തിൽ നിന്നും പിന്മാറുന്നതെന്ന് ബസുടമസ്ഥ സംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/162146/in-the-special-situation-in-the-state-the-people-will-not-suffer-morebus-owners-have-also-withdrawn-from-the-indefinite-private-bus-strike)