---
title: "മാവോയിസ്റ്റുകളെക്കുറിച്ചുള്ള സൂചന ലഭിച്ചത് മാംസം പിടികൂടിയതിൽ നിന്നും"
english_title: "Clues about the Maoists came from the seizure of meat"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/162365/clues-about-the-maoists-came-from-the-seizure-of-meat"
published_at: "2023-11-15T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655462cad4d2d_Untitled-5_copy.jpg"
keywords: []
---

# മാവോയിസ്റ്റുകളെക്കുറിച്ചുള്ള സൂചന ലഭിച്ചത് മാംസം പിടികൂടിയതിൽ നിന്നും

> **Lead Summary:** ഇരിട്ടി: ഉരുപ്പുംകുറ്റി ഞെട്ടിത്തോട്ടിലെ മാവോയിസ്റ്റുകളെ കുറിച്ചുള്ള സൂചന ലഭിച്ചത് മാംസം പിടികൂടിയതിൽ നിന്നാണെന്ന് സൂചന. ഉരുപ്പുംകുറ്റി മേഖലയിലെ ആയാംകുടി കോളനി ഭാഗത്തേക്ക് എത്തിയ മാംസമാണ് മാവോയിസ്റ്റുകളിലേക്ക് എത്തിയതെന്നാണ് രഹസ്യവിവരം. ടൗണിലെ മാംസ കടയിൽ നിന്നും കൂടുതൽ മാംസം വാങ്ങിയത് ശ്രദ്ധയിൽപെട്ട രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണമാണ് മാവോയിസ്റ്റുകളിലേക്ക് എത്തുന്നത്.

## Article Content

ഇരിട്ടി: ഉരുപ്പുംകുറ്റി ഞെട്ടിത്തോട്ടിലെ മാവോയിസ്റ്റുകളെ കുറിച്ചുള്ള സൂചന ലഭിച്ചത് മാംസം പിടികൂടിയതിൽ നിന്നാണെന്ന് സൂചന. ഉരുപ്പുംകുറ്റി മേഖലയിലെ ആയാംകുടി കോളനി ഭാഗത്തേക്ക് എത്തിയ മാംസമാണ് മാവോയിസ്റ്റുകളിലേക്ക് എത്തിയതെന്നാണ് രഹസ്യവിവരം. ടൗണിലെ മാംസ കടയിൽ നിന്നും കൂടുതൽ മാംസം വാങ്ങിയത് ശ്രദ്ധയിൽപെട്ട രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണമാണ് മാവോയിസ്റ്റുകളിലേക്ക് എത്തുന്നത്.

കേന്ദ്ര ഏജൻസികൾ അടക്കം നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ് കുപ്പു ദേവരാജിന്റെയും അജിതയുടെയും ചരമ ദിനമായ 24 ന് മാവോയിസ്റ്റുകൾ ഞെട്ടിത്തോട് വനമേഖലയിൽ യോഗം കൂടുന്നതായി വിവരം ലഭിച്ചത്. വയനാട്ടിൽ നിന്നും പന്നിയിറച്ചി പിടികൂടിയതും സമാനമായ ഓപ്പറേഷന്റെ ഭാഗമായിരുന്നു. ഇതോടെ ഞെട്ടിത്തോട് ഭാഗത്തുള്ള മാവോയിസ്റ്റുകളുടെ ക്യാമ്പ് തിരിച്ചറിഞ്ഞ ദൗത്യസേന പ്രദേശം വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/162365/clues-about-the-maoists-came-from-the-seizure-of-meat)