---
title: "Father Manoj Ottaplakal  |   ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം  'താലന്ത്' ൻ്റെ കേരളത്തിലെ പ്രകാശനം 19 ന് തലശ്ശേരിയിൽ "
english_title: "#Father Manoj Ottaplakal's biopic 'Talent' to be #released in #Kerala on 19th in# Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/162986/father-manoj-ottaplakals-biopic-talent-to-be-released-in-kerala-on-19th-in-thalassery"
published_at: "2023-11-17T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655727ea0ff7a_Untitled-4_copy.jpg"
keywords: []
---

# Father Manoj Ottaplakal  |   ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം  'താലന്ത്' ൻ്റെ കേരളത്തിലെ പ്രകാശനം 19 ന് തലശ്ശേരിയിൽ 

> **Lead Summary:** **തലശ്ശേരി:** മണ്മറഞ്ഞ ജനപ്രിയനായ വൈദീകൻ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം 'താലന്ത്' ൻ്റെ കേരളത്തിലെ പ്രകാശന ചടങ്ങ് 19 ന് തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ വച്ച് നടക്കും. മനോജ് ഒറ്റപ്ലാക്കലിന്റെ ബാല്യകാല സുഹൃത്തും പ്രശസ്ത എഴുത്തുകാരിയുമായ ഹണി ഭാസ്കരനാണ് 'താലന്ത്' രചിച്ചിട്ടുള്ളത്. കൈരളി ബുക്‌സാണ് പ്രസാധകർ.

## Article Content

**തലശ്ശേരി:** മണ്മറഞ്ഞ ജനപ്രിയനായ വൈദീകൻ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം 'താലന്ത്' ൻ്റെ കേരളത്തിലെ പ്രകാശന ചടങ്ങ് 19 ന് തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ വച്ച് നടക്കും. മനോജ് ഒറ്റപ്ലാക്കലിന്റെ ബാല്യകാല സുഹൃത്തും പ്രശസ്ത എഴുത്തുകാരിയുമായ ഹണി ഭാസ്കരനാണ് 'താലന്ത്' രചിച്ചിട്ടുള്ളത്. കൈരളി ബുക്‌സാണ് പ്രസാധകർ.

മനോജ് ഒറ്റപ്ലാക്കലിന്റെ സഹപാഠികളുടെ കൂട്ടായ്മയായ 'നെല്ലിക്ക' യാണ് കേരളത്തിലെ പ്രകാശനം സംഘടിപ്പിക്കുന്നത്. പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും. മനോജ് ഒറ്റപ്ലാക്കലിന്റെ മാതാപിതാക്കൾ പുസ്തകം ഏറ്റുവാങ്ങും. ആർ. രാജശ്രീ, സന്തോഷ്‌ കീഴാറ്റൂർ, പി. കെ. അനിൽ കുമാർ, അഡ്വ. ആയിഷ സക്കീർ ഹുസൈൻ, ലിജീഷ് കുമാർ, ശൈലൻ തുടങ്ങി കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും

നവംബർ 11 ന് എടൂരിൽ വച്ച് നടന്ന ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ജലഛായ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ ക്യാഷ് അവാർഡും ഫലകവും സമ്മാനിക്കും. സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

> നവംബർ 5 ന് ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിന്റെ റൈറ്റെഴ്സ് ഫോറത്തിൽ വച്ച് പുസ്തകത്തിന്റെ ഔപചാരിക പ്രകാശനം നടന്നിരുന്നു. മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിൽ നിന്നും "താലന്ത്" ഏറ്റുവാങ്ങിയത് ഫാദർ മനോജിന്റെ സഹോദരനും വൈദീകനുമായ ജോജേഷ് പോൾ ആയിരുന്നു. പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രകാശനം നടക്കുന്നതിനു മുന്നേ തന്നെ 'താലന്ത്' ഒന്നാം എഡിഷൻ വിറ്റഴിഞ്ഞതോടെ രണ്ടാം എഡിഷൻ പുറത്തിറക്കുകയാണ് പ്രസാധകർ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/162986/father-manoj-ottaplakals-biopic-talent-to-be-released-in-kerala-on-19th-in-thalassery)