---
title: "# Mubarak Women's  |   ലോകകപ്പ് ക്രിക്കറ്റ് ആവേശം വാനോളമുയർത്തി തലശേരി മുബാറക് വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ "
english_title: "The students of Thalassery Mubarak Women's College got excited about World Cup cricket"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/163027/the-students-of-thalassery-mubarak-womens-college-got-excited-about-world-cup-cricket"
published_at: "2023-11-17T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655743b36d0a3_Untitled-7_copy.jpg"
keywords: []
---

# # Mubarak Women's  |   ലോകകപ്പ് ക്രിക്കറ്റ് ആവേശം വാനോളമുയർത്തി തലശേരി മുബാറക് വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ 

> **Lead Summary:** ** **ലോകകപ്പ് ക്രിക്കറ്റ് ആവേശം വാനോളമുയർത്തി തലശേരി മുബാറക് വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ സ്പോർട്സ് മീറ്റ് ക്രിക്കറ്റ് ആരാധനക്കു കൂടിയുള്ള വേദിയാക്കിയത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഞായറാഴ്ച നടക്കാനിരിക്കെ ആവേശകൊടുമുടിയിലാണ് പൈതൃകനഗരിയായ തലശേരിയും. വനിതകളും ആവേശത്തിൽ ഒട്ടും പിന്നിലല്ല.

## Article Content

** **ലോകകപ്പ് ക്രിക്കറ്റ് ആവേശം വാനോളമുയർത്തി തലശേരി മുബാറക് വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ സ്പോർട്സ് മീറ്റ് ക്രിക്കറ്റ് ആരാധനക്കു കൂടിയുള്ള വേദിയാക്കിയത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഞായറാഴ്ച നടക്കാനിരിക്കെ ആവേശകൊടുമുടിയിലാണ് പൈതൃകനഗരിയായ തലശേരിയും. വനിതകളും ആവേശത്തിൽ ഒട്ടും പിന്നിലല്ല.

തലശേരി മുബാറക്ക് വനിതാ കോളേജിൽ നടന്ന സ്പേർട്സ് മീറ്റ് അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ടീമിനോടുള്ള ഐക്യ ദാർഡ്യമായി മാറി. സായി ജിംനാസ്റ്റിക്ക് കോച്ച് എലോറയും, ഭർത്താവും, ദേശീയ ജിംനാസ്റ്റിക്സ് ജഡ്ജുമായ മംഗളയും ചേർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻറ് എന്നീ ടീമുകളുടെ പേരിൽ വിദ്യാർത്ഥികൾ അണിനിരന്ന മാർച്ച് പാസ്റ്റും നടന്നു.

വൈസ് പ്രിൻസിപ്പൽ നൂറ നാസർ അധ്യക്ഷയായി. ബഷീർ ചെറിയാണ്ടി, മാനേജർ സി. ഹാരിസ് ഹാജി, എ.കെ. സഖരിയ്യ, തഫ്ലിം മാണിയാട്ട്, ടി വി ശ്രുതിമോൾ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ മനോഹരമായ നൃത്തചുവടുകളും വച്ചു. വിവിധ മത്സരങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/163027/the-students-of-thalassery-mubarak-womens-college-got-excited-about-world-cup-cricket)