---
title: "വടക്കുമ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി  സ്കൂൾ  സുവർണജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി സ്നേഹത്തണൽ  പൂർവ്വ അധ്യാപക  കുടുംബ സംഗമം ഞായറാഴ്ച്ച നടക്കും."
english_title: "As part of the golden jubilee celebrations of Vadakumpad Government Higher Secondary School, Snehathanal former teachers family reunion will be held on Sunday."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/163073/as-part-of-the-golden-jubilee-celebrations-of-vadakumpad-government-higher-secondary-school-snehathanal-former-teachers-family-reunion-will-be-held-on-sunday"
published_at: "2023-11-17T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577add376af_Untitled-3_copy.jpg"
keywords: []
---

# വടക്കുമ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി  സ്കൂൾ  സുവർണജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി സ്നേഹത്തണൽ  പൂർവ്വ അധ്യാപക  കുടുംബ സംഗമം ഞായറാഴ്ച്ച നടക്കും.

> **Lead Summary:** ** **വടക്കുമ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ സുവർണജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി സ്നേഹത്തണൽ പൂർവ്വ അധ്യാപക കുടുംബ സംഗമം ഞായറാഴ്ച്ച നടക്കും. രാവിലെ 10 മണിക്ക് സ്പീക്കർ അഡ്വക്കേറ്റ് എ.എൻ ഷംസീർ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

** **വടക്കുമ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ സുവർണജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി സ്നേഹത്തണൽ പൂർവ്വ അധ്യാപക കുടുംബ സംഗമം ഞായറാഴ്ച്ച നടക്കും. രാവിലെ 10 മണിക്ക് സ്പീക്കർ അഡ്വക്കേറ്റ് എ.എൻ ഷംസീർ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്നേഹത്തണലിൽ 1974 മുതൽ 2022 വരെ വടക്കുമ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപനം നടത്തിയ നാനൂറിലധികം പൂർവ അധ്യാപകർ പങ്കെടുക്കും. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസി.സി.പി അനിത അധ്യക്ഷയാകും. വടകര എം പി കെ മുരളീധരൻ അധ്യാപകരെ ഉപഹാരം നൽകി ആദരിക്കും.

ജില്ലാ പഞ്ചായത്ത് അംഗം വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തുമെന്നും പ്രിൻസിപ്പൽ ടി.ഒ ശശിധരൻ പറഞ്ഞു. അധ്യാപകരെ 25 വീതമുള്ള ക്ലസ്റ്ററുകൾ ആയി തിരിച്ചാണ് ആദരിക്കുക. ഓരോ ക്ലസ്റ്ററിന് ശേഷവും പൂർവ വിദ്യാർഥികളുടെയും, വിവിധ കലാ സാംസ്കാരിക കേന്ദ്രങ്ങളുടെയും കലാപരിപാടികളും നടക്കും.

സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കാൻ 5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നുവരുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.കെ രമ്യ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രധാനാധ്യാപകൻ കെ പ്രശാന്ത്, എരഞ്ഞോളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ബിജു, പിടിഎ പ്രസിഡണ്ട് ഷാജി കാരായി, സുനിൽകുമാർ മൂഴിക്കര, പ്രോഗ്രാം കൺവീനർ ടി കെ സതീശൻ, പി. മുഹമ്മദ് ഷമീർ, അസീസ് വടക്കുമ്പാട്, പി രാജീവൻ എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/163073/as-part-of-the-golden-jubilee-celebrations-of-vadakumpad-government-higher-secondary-school-snehathanal-former-teachers-family-reunion-will-be-held-on-sunday)