---
title: "വർത്തമാനകാലത്ത് ഗ്രന്ഥശാലകൾ പരിവർത്തനങ്ങൾക്ക് വേദിയാവണ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; പാറാൽ പൊതുജന വായനശാലയുടെ നവതിയാഘോഷങ്ങൾക്ക് തുടക്കം"
english_title: "Speaker Adv. A. N. Shamseer, Libraries should be the platform for transformations in the present time;The opening celebrations of Paral Public Library have begun"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/163539/speaker-adv-a-n-shamseer-libraries-should-be-the-platform-for-transformations-in-the-present-timethe-opening-celebrations-of-paral-public-library-have-begun"
published_at: "2023-11-19T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a27f761257_Untitled-2_copy.jpg"
keywords: []
---

# വർത്തമാനകാലത്ത് ഗ്രന്ഥശാലകൾ പരിവർത്തനങ്ങൾക്ക് വേദിയാവണ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; പാറാൽ പൊതുജന വായനശാലയുടെ നവതിയാഘോഷങ്ങൾക്ക് തുടക്കം

> **Lead Summary:** **തലശേരി: **വർത്തമാനകാലത്ത് ഗ്രന്ഥശാലകൾ പരിവർത്തനങ്ങൾക്ക് വേദിയാവണ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; പാറാൽ പൊതുജന വായനശാലയുടെ നവതിയാഘോഷങ്ങൾക്ക് തുടക്കം മനുഷ്യാവകാശങ്ങളും ,മാധ്യമ സ്വാതന്ത്ര്യവും രാജ്യത്ത് നിഷേധിക്കപ്പെടുകയാണെന്നും, ഭരണഘടനയെപ്പോലും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടക്കുകയാണെന്നും സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ - പാറാൽ പൊതു ജന വായനശാലയുടെ നവതി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ .

## Article Content

**തലശേരി: **വർത്തമാനകാലത്ത് ഗ്രന്ഥശാലകൾ പരിവർത്തനങ്ങൾക്ക് വേദിയാവണ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; പാറാൽ പൊതുജന വായനശാലയുടെ നവതിയാഘോഷങ്ങൾക്ക് തുടക്കം മനുഷ്യാവകാശങ്ങളും ,മാധ്യമ സ്വാതന്ത്ര്യവും രാജ്യത്ത് നിഷേധിക്കപ്പെടുകയാണെന്നും, ഭരണഘടനയെപ്പോലും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടക്കുകയാണെന്നും സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ - പാറാൽ പൊതു ജന വായനശാലയുടെ നവതി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ .

സ്ഥലനാമങ്ങൾ മാത്രമല്ല, രാജ്യത്തിൻ്റെ പേര് തന്നെ മാറ്റിയെഴുതാൻ ശ്രമിക്കുകയാണ്. ചരിത്രം വക്രീകരിക്കപ്പെടുകയാണ്. കേന്ദ്രഭരണാധികാരികളെ 140 കോടി ജനങ്ങൾ തന്നെ തിരുത്തിക്കുമെന്ന് ചരിത്രമറിയുന്ന നമുക്ക് പ്രത്യാശിക്കാമെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെന്ന പോലെവർത്തമാനകാലത്തും ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾക്ക് ഏറെ ചെയ്യാനാവുമെന്ന് സ്പീക്കർ പറഞ്ഞു.

തലശേരി നഗര സഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു.. പവിത്രൻ മൊകേരി, ടി.ഗീത, സി.സിന്ധു, ചാലക്കര പുരുഷു;ആർ.വിജയൻ മാസ്റ്റർ സംസാരിച്ചു.ടി.പി.സനീഷ് കുമാർ സ്വാഗതവും, പ്രേമരാജ്പാറാൽ നന്ദിയും പറഞ്ഞു. തുടർന്ന് ജാനു ഏടത്തിയും കേളപ്പേട്ടനും പിന്നെ പാട്ടും, മാജിക് ഡാൻസും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/163539/speaker-adv-a-n-shamseer-libraries-should-be-the-platform-for-transformations-in-the-present-timethe-opening-celebrations-of-paral-public-library-have-begun)