---
title: "#Navakerala Sadas |   മുഖ്യമന്ത്രിയെയും,മന്ത്രിമാരെയും വരവേൽകാനൊരുങ്ങി പൈതൃക നഗരം ; നവകേരള സദസ്‌ നാളെ  തലശേരിയിൽ"
english_title: "The heritage city is ready to welcome the Chief Minister and Ministers;Navakerala Sadas tomorrow in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/163819/the-heritage-city-is-ready-to-welcome-the-chief-minister-and-ministersnavakerala-sadas-tomorrow-in-thalassery"
published_at: "2023-11-20T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b848e7fe3a_Untitled-4_copy.jpg"
keywords: []
---

# #Navakerala Sadas |   മുഖ്യമന്ത്രിയെയും,മന്ത്രിമാരെയും വരവേൽകാനൊരുങ്ങി പൈതൃക നഗരം ; നവകേരള സദസ്‌ നാളെ  തലശേരിയിൽ

> **Lead Summary:**  ***തലശേരി: ***നവകേരള സദസ്‌ ചൊവ്വാഴ്‌ച തലശേരിയിൽ നടക്കും. കോണോർവയൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയമാണ്‌ മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും പങ്കെടുക്കുന്ന സദസിന്‌ വേദിയാവുക. തലശേരിയിലെത്തുന്ന മന്ത്രിസഭയെ സ്വീകരിക്കാൻ നഗരം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. സ്‌റ്റേഡിയത്തിലെ വിശാലമായ പന്തലിൽ 13,000 പേർക്ക്‌ ഇരിക്കാനുള്ള കസേരയാണ്‌ സജ്ജീകരിച്ചത്‌. ഇരുപതിനായിരം പേർ നവകേരള സദസിന്റെ ഭാഗമാകാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

## Article Content

 ***തലശേരി: ***നവകേരള സദസ്‌ ചൊവ്വാഴ്‌ച തലശേരിയിൽ നടക്കും. കോണോർവയൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയമാണ്‌ മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും പങ്കെടുക്കുന്ന സദസിന്‌ വേദിയാവുക. തലശേരിയിലെത്തുന്ന മന്ത്രിസഭയെ സ്വീകരിക്കാൻ നഗരം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. സ്‌റ്റേഡിയത്തിലെ വിശാലമായ പന്തലിൽ 13,000 പേർക്ക്‌ ഇരിക്കാനുള്ള കസേരയാണ്‌ സജ്ജീകരിച്ചത്‌. ഇരുപതിനായിരം പേർ നവകേരള സദസിന്റെ ഭാഗമാകാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

മൈതാനത്ത്‌ എവിടെ നിന്നും എൽഇഡി വാളിലൂടെ തത്സമയം നവകേരള സദസ്‌ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌. സ്‌പീക്കർ എ എൻ ഷംസീറിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി സ്വീകരണത്തിനുള്ള അവസാന വട്ട ഒരുക്കം വിലയിരുത്തി. നവകേരള സദസുകളിലെ ജനബാഹുല്യവും തിരക്കും കണക്കിലെടുത്ത്‌ സ്‌റ്റേഡിയത്തിൽ പരാതി സ്വീകരിക്കുന്ന കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്‌. ഒരു റിസപ്‌ഷൻ കൗണ്ടർ ഉൾപ്പെടെ 20 കൗണ്ടറുണ്ടാവും.

ഭിന്നശേഷിക്കാർ, വനിതകൾ, വയോജനങ്ങൾ എന്നിവർക്ക്‌ രണ്ട്‌ വീതം കൗണ്ടറുണ്ടാവും. ബാക്കിയുള്ള കൗണ്ടറുകൾ മറ്റുള്ള എല്ലാവർക്കുമായി ഉപയോഗിക്കാം. പകൽ രണ്ടര മുതൽ പരാതി സ്വീകരിച്ചു തുടങ്ങും. ഓരോ കൗണ്ടറിലും മൂന്ന്‌ വീതം ഉദ്യോഗസ്ഥരുണ്ടാവും. പരാതി സ്വീകരിച്ച ശേഷം റസീറ്റ്‌ നൽകും. ഇതുപയോഗിച്ച്‌ അപേക്ഷയുടെ പുരോഗതി വിവരം ഓൺലൈനായി അറിയാം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/163819/the-heritage-city-is-ready-to-welcome-the-chief-minister-and-ministersnavakerala-sadas-tomorrow-in-thalassery)