---
title: "നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ സംരംഭകർക്കായി തലശ്ശേരിയിൽ ദ്വിദിന  ചേമ്പർ എക്സ്പോ സംഘടിപ്പിക്കും"
english_title: "North Malabar Chamber of Commerce to organize two-day Chamber Expo at Thalassery for women entrepreneurs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164696/north-malabar-chamber-of-commerce-to-organize-two-day-chamber-expo-at-thalassery-for-women-entrepreneurs"
published_at: "2023-11-24T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65603137a7f7a_Untitled-1_copy.jpg"
keywords: []
---

# നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ സംരംഭകർക്കായി തലശ്ശേരിയിൽ ദ്വിദിന  ചേമ്പർ എക്സ്പോ സംഘടിപ്പിക്കും

> **Lead Summary:** **തലശ്ശേരി: ** നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ സംരംഭകർക്കായി തലശ്ശേരിയിൽ ദ്വിദിന ചേമ്പർ എക്സ്പോ സംഘടിപ്പിക്കും നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് തലശ്ശേരി ചാപ്റ്റർ വനിതാ സംരംഭകർക്കായി ചേമ്പർ എക്സ്പോ എന്ന പേരിൽ പ്രദർശന, വിൽപന മേള സംഘടിപ്പിക്കും.

## Article Content

**തലശ്ശേരി: ** നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ സംരംഭകർക്കായി തലശ്ശേരിയിൽ ദ്വിദിന ചേമ്പർ എക്സ്പോ സംഘടിപ്പിക്കും നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് തലശ്ശേരി ചാപ്റ്റർ വനിതാ സംരംഭകർക്കായി ചേമ്പർ എക്സ്പോ എന്ന പേരിൽ പ്രദർശന, വിൽപന മേള സംഘടിപ്പിക്കും.

ചേമ്പർ എക്സ്പോയുടെ ഉത്ഘാടനം ശനിയാഴ്ച രാവിലെ ഹോട്ടൽ പേൾവ്യൂ ഹാളിൽ ഐ.എം.എ. മുൻ പ്രസിഡണ്ട് ഡോ. മിനി ബാലകൃഷ്ണൻ നിർവ്വഹിക്കും. വിവിധ തരം വസ്ത്രങ്ങൾ, കരകൌശല വസ്തുക്കൾ, ക്രോക്കറി ഉൽപന്നങ്ങൾ, ഡയമണ്ട് ആഭരണങ്ങൾ, വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷ്യ വസ്തുക്കൾ, എന്നിവപ്രദർശനത്തിൽ ഉണ്ടാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 8 വരെയാണ് സമയം. വനിതാ സംരംഭകരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചേമ്പർ എക്സ്പോയുടെയുടെ ലക്ഷ്യമെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകരായ എ.എൻ. അലോജ്, പ്രദീപ് പ്രതിഭ, പി. മോഹനൻ,ആർ.ബാബുരാജ് എന്നിവർ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164696/north-malabar-chamber-of-commerce-to-organize-two-day-chamber-expo-at-thalassery-for-women-entrepreneurs)