---
title: "കർണാടകയിൽ നിന്നും എത്തിയ സഹപാഠികളും, അധ്യാപകരും 43 വർഷങ്ങൾക്കിപ്പുറം  മുഴപ്പിലങ്ങാട് ബീച്ചിൽ ഒത്തുചേർന്നു."
english_title: "Classmates and teachers from Karnataka gathered at Muzhappilangad beach after 43 years."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164733/classmates-and-teachers-from-karnataka-gathered-at-muzhappilangad-beach-after-43-years"
published_at: "2023-11-24T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656049723110e_Untitled-4_copy.jpg"
keywords: []
---

# കർണാടകയിൽ നിന്നും എത്തിയ സഹപാഠികളും, അധ്യാപകരും 43 വർഷങ്ങൾക്കിപ്പുറം  മുഴപ്പിലങ്ങാട് ബീച്ചിൽ ഒത്തുചേർന്നു.

> **Lead Summary:** **മുഴപ്പിലങ്ങാട് : ** കർണാടകയിൽ നിന്നും എത്തിയ സഹപാഠികളും, അധ്യാപകരും 43 വർഷങ്ങൾക്കിപ്പുറം മുഴപ്പിലങ്ങാട് ബീച്ചിൽ ഒത്തുചേർന്നു. 1980-81 വർഷം കർണാടകയിലെ കുശാൽ നഗറിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സ് പഠിച്ചവരും, പഠിപ്പിച്ച അധ്യാപകരും 42 വര്ഷങ്ങള്ക്കു ശേഷം മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേർന്നു.

## Article Content

**മുഴപ്പിലങ്ങാട് : ** കർണാടകയിൽ നിന്നും എത്തിയ സഹപാഠികളും, അധ്യാപകരും 43 വർഷങ്ങൾക്കിപ്പുറം മുഴപ്പിലങ്ങാട് ബീച്ചിൽ ഒത്തുചേർന്നു. 1980-81 വർഷം കർണാടകയിലെ കുശാൽ നഗറിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സ് പഠിച്ചവരും, പഠിപ്പിച്ച അധ്യാപകരും 42 വര്ഷങ്ങള്ക്കു ശേഷം മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേർന്നു.

കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള 18 സഹപാഠികളും, 2 അധ്യാപകരും, കേരളത്തിൽ നിന്നുമുള്ള 10 പേരും ഉൾപ്പെടെ 30 പേരാണ് രണ്ടു ദിവസങ്ങളായി സംഗമത്തിൽ പങ്കെടുത്തത്. കടലിന്റെ സൗന്ദര്യവും, സമുദ്ര സ്നാനവും, ഫ്ലോട്ടിങ് ബ്രിഡ്ജിലെ യാത്രയും ആവോളം ആസ്വദിച്ചു. പുതിയൊരു അനുഭവവും, അനുഭൂതിയും ഈ ഒത്തുചേരലിലൂടെ ലഭിച്ചതായി എല്ലാവരും അഭിപ്രായപ്പെട്ടു.

എ. കെ വിനോദ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റിട്ട.പ്രിൻസിപ്പൽ ഡോ. പിവി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഴുവൻ ആളുകളെയും ആദരിച്ചു. അധ്യാപകരായിരുന്ന ഉമാപതി, ചന്ദ്രശേഖര എന്നിവരും , ഓട്ടാണി നാണു, ഇ. രാജൻ, അന്നമ്മ, കൃഷ്ണേ ഗൗഡ, പുട്ടബുദ്ദി, സതീശ, രംഗരാജു, ലക്ഷ്മേ ഗൗഡ, കെമ്പേ ഗൗഡ എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164733/classmates-and-teachers-from-karnataka-gathered-at-muzhappilangad-beach-after-43-years)