---
title: "കണ്ണൂരിൽ നവ കേരള സദസിൽ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ചതായി ആരോപണം"
english_title: "In Kannur, it is alleged that guaranteed workers were denied employment for not attending the Nava Kerala Sadas"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/165080/in-kannur-it-is-alleged-that-guaranteed-workers-were-denied-employment-for-not-attending-the-nava-kerala-sadas"
published_at: "2023-11-25T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561ce6ee7a2d_Untitled-10_copy.jpg"
keywords: []
---

# കണ്ണൂരിൽ നവ കേരള സദസിൽ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ചതായി ആരോപണം

> **Lead Summary:** **കണ്ണൂര്‍: ** തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചതായി ആരോപണം. കണ്ണൂര്‍ പടിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേധിച്ചത്.

## Article Content

**കണ്ണൂര്‍: ** തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചതായി ആരോപണം. കണ്ണൂര്‍ പടിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേധിച്ചത്.

മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പടിയൂര്‍ പഞ്ചായത്ത്. നവകേരള സദസില്‍ എത്താത്ത ഇരുപതോളം തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിച്ചത്. അതേസമയം പ്രൊജക്ട് മീറ്റിംഗില്‍ പങ്കെടുക്കാത്തതിനാലാണ് ഒഴിവാക്കിയതെന്നും നവകേരള സദസുമായി യാതൊരു ബന്ധവുമില്ലെന്നും പഞ്ചായത്ത് വിശദീകരിച്ചു. എന്നാല്‍ തന്നെ പങ്കെടുപ്പിക്കാതെയാണ് പ്രൊജക്ട് മീറ്റിംഗ് വിളിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/165080/in-kannur-it-is-alleged-that-guaranteed-workers-were-denied-employment-for-not-attending-the-nava-kerala-sadas)