---
title: "#Mediadirectory |   തലശേരി പ്രസ്ഫോറവും, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി തയ്യാറാക്കിയ  മീഡിയ ഡയറക്ടറി പ്രകാശനം ചെയ്തു"
english_title: "#Media directory prepared jointly by #Thalassery #Press Forum and #Editor #EK Nayanar #Memorial Library has been #released."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/165620/media-directory-prepared-jointly-by-thalassery-press-forum-and-editor-ek-nayanar-memorial-library-has-been-released"
published_at: "2023-11-28T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565899ac3ae1_Untitled-6_copy.jpg"
keywords: []
---

# #Mediadirectory |   തലശേരി പ്രസ്ഫോറവും, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി തയ്യാറാക്കിയ  മീഡിയ ഡയറക്ടറി പ്രകാശനം ചെയ്തു

> **Lead Summary:** **തലശേരി:** തലശേരി പ്രസ്ഫോറവും, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി തയ്യാറാക്കിയ മീഡിയ ഡയറക്ടറി പ്രകാശനം ചെയ്തു കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പദ്മനാഭൻ പ്രകാശന കർമ്മം നിർവഹിച്ചു.

## Article Content

**തലശേരി:** തലശേരി പ്രസ്ഫോറവും, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി തയ്യാറാക്കിയ മീഡിയ ഡയറക്ടറി പ്രകാശനം ചെയ്തു കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പദ്മനാഭൻ പ്രകാശന കർമ്മം നിർവഹിച്ചു.

മുനീസ് അറയിലകത്ത് ഏറ്റുവാങ്ങി. പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറി പ്രസിഡണ്ട് നവാസ് മേത്തർ ആമുഖ ഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി പി.ദിനേശൻ, ലൈബ്രറി ട്രഷറർ രവി പാലയാട് എന്നിവർ സംസാരിച്ചു. തലശേരി പ്രസ് ഫോറം പ്രസി. അനീഷ് പാതിരിയാട് അധ്യക്ഷനായി. പ്രസ്ഫോറം സെക്രട്ടറി കെ.പി ഷീജിത്ത് സ്വാഗതവും, ലൈബ്രറി ജോ. സെക്രട്ടറി എൻ.സിറാജുദീൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/165620/media-directory-prepared-jointly-by-thalassery-press-forum-and-editor-ek-nayanar-memorial-library-has-been-released)