---
title: "തലശ്ശേരി കടൽപ്പാലവും പരിസരവും സാഗർ മാല പദ്ധതിയിൽ  ഉൾപ്പെടുത്തുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീറിന് കേന്ദ്ര തുറമുഖ മന്ത്രിയുടെ ഉറപ്പ്"
english_title: "Union Ports Minister's assurance to Speaker Adv.AN Shamseer that Thalassery sea bridge and its surroundings will be included in the Sagar Mala project."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/165716/union-ports-ministers-assurance-to-speaker-advan-shamseer-that-thalassery-sea-bridge-and-its-surroundings-will-be-included-in-the-sagar-mala-project"
published_at: "2023-11-28T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565ecb0a376b_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി കടൽപ്പാലവും പരിസരവും സാഗർ മാല പദ്ധതിയിൽ  ഉൾപ്പെടുത്തുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീറിന് കേന്ദ്ര തുറമുഖ മന്ത്രിയുടെ ഉറപ്പ്

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി കടൽപ്പാലവും പരിസരവും സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീറിന് കേന്ദ്ര തുറമുഖ മന്ത്രിയുടെ ഉറപ്പ് കേന്ദ്ര തുറമുഖ,ഷിപ്പിംഗ്,ജലഗതാഗത വകുപ്പ് മന്ത്രിയും കേരള നിയമസഭാ സ്‌പീക്കറും തമ്മിൽ ഡൽഹിയിൽ വെച്ച് നടന്ന ചർച്ചയിൽ തലശ്ശേരി കടൽപ്പാലവും അനുബന്ധമേഖലകളും സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായി വികസിപ്പിക്കാമെന്ന് ഉറപ്പ് ലഭിച്ചു.

## Article Content

**തലശ്ശേരി: **തലശ്ശേരി കടൽപ്പാലവും പരിസരവും സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീറിന് കേന്ദ്ര തുറമുഖ മന്ത്രിയുടെ ഉറപ്പ് കേന്ദ്ര തുറമുഖ,ഷിപ്പിംഗ്,ജലഗതാഗത വകുപ്പ് മന്ത്രിയും കേരള നിയമസഭാ സ്‌പീക്കറും തമ്മിൽ ഡൽഹിയിൽ വെച്ച് നടന്ന ചർച്ചയിൽ തലശ്ശേരി കടൽപ്പാലവും അനുബന്ധമേഖലകളും സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായി വികസിപ്പിക്കാമെന്ന് ഉറപ്പ് ലഭിച്ചു.

കടൽപ്പാലത്തിന്റെ ഇന്നത്തെ ദുരവസ്ഥയും ഇതിന്റെ ചരിത്ര പശ്ചാത്തലവും സ്‌പീക്കർ കേന്ദ്രമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ നിവേദനവും സ്‌പീക്കർ കേന്ദ്രമന്ത്രിക്ക് കൈമാറി. ഈക്കാര്യത്തിൽ അനുകൂല നടപടി പരമാവധി വേഗത്തിൽ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. തുറമുഖ,ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളിന്റെ ചേംബറിൽ വെച്ചായിരുന്നു കൂടി കാഴ്ച്ച.

സ്‌പീക്കറോടൊപ്പം അദ്ദേത്തിന്റെ അസി.പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കുമാറും ചർച്ചയിൽ പങ്കെടുത്തു.തലശ്ശേരിയെ സംബന്ധിച്ച് ടൂറിസം മേഖലയിൽ കടൽപ്പാലവും പരിസരവും ഇനിയും ശ്രദ്ധേയമായ കേന്ദ്രമാവുമെന്നത് നിസ്തർക്ക വസ്‌തുതയാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/165716/union-ports-ministers-assurance-to-speaker-advan-shamseer-that-thalassery-sea-bridge-and-its-surroundings-will-be-included-in-the-sagar-mala-project)