---
title: "കണ്ണൂരിൽ റിമാൻഡിലായ കണ്ടക്ടർക്കെതിരെ വീണ്ടും പോക്സോ കേസ്"
english_title: "Another POCSO case against the remanded conductor in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/165863/another-pocso-case-against-the-remanded-conductor-in-kannur"
published_at: "2023-11-29T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566f5946f07d_download_(5).jpg"
keywords: []
---

# കണ്ണൂരിൽ റിമാൻഡിലായ കണ്ടക്ടർക്കെതിരെ വീണ്ടും പോക്സോ കേസ്

> **Lead Summary:** ***ത​ളി​പ്പ​റ​മ്പ്:*** റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ബ​സ് ക​ണ്ട​ക്ട​റു​ടെ പേ​രി​ൽ, 13 കാ​രി​യു​ടെ പ​രാ​തി​യി​ൽ വീ​ണ്ടും പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ആ​ല​ക്കോ​ട് വെ​ള്ളാ​ട് സ്വ​ദേ​ശി ടി.​ആ​ർ. ഷി​ജു​വി​നെ തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് വീ​ണ്ടും കേ​സെ​ടു​ത്ത​ത്.

## Article Content

***ത​ളി​പ്പ​റ​മ്പ്:*** റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ബ​സ് ക​ണ്ട​ക്ട​റു​ടെ പേ​രി​ൽ, 13 കാ​രി​യു​ടെ പ​രാ​തി​യി​ൽ വീ​ണ്ടും പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ആ​ല​ക്കോ​ട് വെ​ള്ളാ​ട് സ്വ​ദേ​ശി ടി.​ആ​ർ. ഷി​ജു​വി​നെ തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് വീ​ണ്ടും കേ​സെ​ടു​ത്ത​ത്.

24ന് ​രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബ​സി​ൽ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ ദി​നേ​ശ​ൻ കൊ​തേ​രി അ​റ​സ്റ്റ് ചെ​യ്ത ഷി​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ​കൂ​ടി ക​ണ്ട​ക്ട​ർ ഉ​പ​ദ്ര​വി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ ഷി​ജു​വി​ന്റെ പേ​രി​ൽ പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/165863/another-pocso-case-against-the-remanded-conductor-in-kannur)