---
title: "തലശ്ശേരി കോടതി സമുച്ചയം ഉദ്ഘാടനം ഫെബ്രുവരി 20 നകം നടത്തുമെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ."
english_title: "Speaker Adv.AN Shamseer.Thalassery court complex will be inaugurated by February 20"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/166154/speaker-advan-shamseerthalassery-court-complex-will-be-inaugurated-by-february-20"
published_at: "2023-11-30T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656899467bd25_Untitled-7_copy.jpg"
keywords: []
---

# തലശ്ശേരി കോടതി സമുച്ചയം ഉദ്ഘാടനം ഫെബ്രുവരി 20 നകം നടത്തുമെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ.

> **Lead Summary:** **തലശ്ശേരി:** കിഫ്ബി സഹായത്തോടെയുള്ള തലശ്ശേരി നിയോജക മണ്ഡലത്തിലെ ജില്ലാ കോടതി സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ പ്രവൃത്തികളടക്കം ജനുവരി 31-നുള്ളില്‍ പൂര്‍ത്തീകരിച്ച് ഫെബ്രുവരി മാസം 20 നകം ഉദ്ഘാടനം നടത്തുന്നതിന് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു.

## Article Content

**തലശ്ശേരി:** കിഫ്ബി സഹായത്തോടെയുള്ള തലശ്ശേരി നിയോജക മണ്ഡലത്തിലെ ജില്ലാ കോടതി സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ പ്രവൃത്തികളടക്കം ജനുവരി 31-നുള്ളില്‍ പൂര്‍ത്തീകരിച്ച് ഫെബ്രുവരി മാസം 20 നകം ഉദ്ഘാടനം നടത്തുന്നതിന് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു.

ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഹാബിറ്റാറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായും, വയറിംഗ് ആന്റ് എ.സി. വര്‍ക്കുകളുടെ കരാറുകാരന് പാര്‍ട്ട് പേയ്മെന്റ് നല്‍കുന്നതിനും, റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നല്‍കുന്നതിനും മറ്റ് ഇലക്ട്രിക്കല്‍ വര്‍ക്കുകളും കിഫ്ബിയുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങളും സമാന്തരമായി പൂര്‍ത്തീകരിക്കുന്നതിനും ദീപു, പ്രമോദ് എന്നീ കിഫ്ബി ഉദ്യോഗസ്ഥരെ മേല്‍നോട്ട ചുമതല ഏല്‍പ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

കിഫ്ബി സീനിയര്‍ മാനേജര്‍ പി. പി. ഷൈല, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍, സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാര്‍, ഹാബിറ്റാറ്റ് പ്രതിനിധികള്‍, കരാറുകാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/166154/speaker-advan-shamseerthalassery-court-complex-will-be-inaugurated-by-february-20)