---
title: " #BEMP   |  ബി.ഇ.എം.പി  മഹാ കുടുംബ സംഗമം ഡിസംബർ 28, 29, 30 തീയ്യതികളിൽ ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു"
english_title: "BEMP Maha Kudumba Sangam on December 28, 29 and 30;Logo release was held at Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/166923/bemp-maha-kudumba-sangam-on-december-28-29-and-30logo-release-was-held-at-thalassery"
published_at: "2023-12-04T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d6d0239d4a_Untitled-4_copy.jpg"
keywords: []
---

#  #BEMP   |  ബി.ഇ.എം.പി  മഹാ കുടുംബ സംഗമം ഡിസംബർ 28, 29, 30 തീയ്യതികളിൽ ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു

> **Lead Summary:** **തലശേരി: ** ബി.ഇ.എം.പി മഹാ കുടുംബ സംഗമം ഡിസംബർ 28, 29, 30 തീയ്യതികളിൽ ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു. ബി. ഇ. എം.പി. അലൂമിനി അസോസിയേഷൻ വിവിധ പരിപാടികളോടെ മഹാ കുടുംബ സംഗമം നടത്തും. പരിപാടിയുടെ ലോഗോ പ്രകാശനം നഗരസഭാ ചെയർ പേഴ്സൺ നിർവ്വഹിച്ചു. 167 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള തലശേരിയിലെ ബി.ഇ.എം.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന വിവിധ അനുബന്ധ പരിപാടികളുടെ അകമ്പടിയോടെ മഹാ കുടുംബ സംഗമം സംഘടിപ്പിക്കും.

## Article Content

**തലശേരി: ** ബി.ഇ.എം.പി മഹാ കുടുംബ സംഗമം ഡിസംബർ 28, 29, 30 തീയ്യതികളിൽ ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു. ബി. ഇ. എം.പി. അലൂമിനി അസോസിയേഷൻ വിവിധ പരിപാടികളോടെ മഹാ കുടുംബ സംഗമം നടത്തും. പരിപാടിയുടെ ലോഗോ പ്രകാശനം നഗരസഭാ ചെയർ പേഴ്സൺ നിർവ്വഹിച്ചു. 167 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള തലശേരിയിലെ ബി.ഇ.എം.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന വിവിധ അനുബന്ധ പരിപാടികളുടെ അകമ്പടിയോടെ മഹാ കുടുംബ സംഗമം സംഘടിപ്പിക്കും.

നാളിത് വരെ സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളും, അവരുടെ കുടുംബാംഗങ്ങളും അണിനിരക്കുന്ന മഹാ സംഗമം ഈ മാസം 30 ന് ശനിയാഴ്ച വൈകിട്ട് സ്പീക്കർ അഡ്വ. എഎൻ. ഷംസീർ ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ലോഗോ പ്രകാശനം നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ നിർവ്വഹിച്ചു.

ഫാദർ ജി.എസ്. ഫ്രാൻസിസ് ഏറ്റു വാങ്ങി. പൂർവ്വ വിദ്യാർത്ഥികളുടെ പാചക മത്സരം, മൈലാഞ്ചിയിൽ മത്സരം കലാപരിപാടികൾ എന്നിവ 29 ന് നടക്കും. കെ.വി. ഗോകുൽദാസ്, പി. പ്രസീൽ കുമാർ, അഡ്വ.കെ.എ ലത്തീഫ്, ഷാജിഅരുൺ കുമാർ, പി.എം.അഷ്റഫ്, കെ.സിനേഷ്, വി.കെ.ഹാഷിം, എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു..-

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/166923/bemp-maha-kudumba-sangam-on-december-28-29-and-30logo-release-was-held-at-thalassery)